കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായി ജമീല അസീസ് തെരഞ്ഞെടുക്കപ്പെട്ടു

കോടഞ്ചേരി: ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആയിരുന്ന ചിന്നാ അശോകൻ മുന്നണി ധാരണ പ്രകാരം രാജി വെച്ചതിനെ തുടർന്ന് വന്ന വൈസ് പ്രസിഡണ്ട് ഒഴിവിലേക്ക്   നടന്ന തെരഞ്ഞെടുപ്പിൽ   എൽഡിഎഫ് സ്ഥാനാർഥി ബിന്ദു ജോർജിനെ പരാജയപ്പെടുത്തി യുഡിഎഫ് സ്ഥാനാർത്ഥി ജമീലാ അസീസ് വൈസ് പ്രസിഡണ്ടായി വിജയിച്ചു

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി സത്യവാജകം ചൊല്ലിക്കൊടുത്ത് ജമീല അസീസ് വൈസ് പ്രസിഡണ്ടായി അധികാരം ഏറ്റു.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് റിട്ടേണിംഗ് ഓഫീസർ കോടഞ്ചേരി രജിസ്റ്റർ ഗിരീഷ്കുമാർ

അസിസ്റ്റൻറ് റിട്ടേണിംഗ് ഓഫീസർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സീനത്ത് . കെ എന്നിവർ  നേതൃത്വം നൽകി.

യുഡിഎഫ് സ്ഥാനാർത്ഥി ജമീല അസീസിന് 14 വോട്ടുകളും എൽഡിഎഫ് സ്ഥാനാർത്ഥി ബിന്ദു ജോർജിന് ആറ് വോട്ടുകളും ലഭിച്ചു. അസുഖ ബാധിതയായി ചികിത്സയിലായിരുന്നതിനാൽ മുൻ വൈസ് പ്രസിഡന്റ് ചിന്ന അശോകൻ വോട്ടെടുപ്പിൽ സംബന്ധിച്ചില്ല.

2020 -25 വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് ഭരണസമിതിയുടെ മൂന്നാമത്തെ വൈസ് പ്രസിഡണ്ടായിട്ടാണ് ജമീല തിരഞ്ഞെടുക്കപ്പെട്ടത്.

തിരഞ്ഞെടുപ്പിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന് അനുമോദന സമ്മേളനത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ ജോസ് പെരുമ്പള്ളി, വനജ വിജയൻ, സിബി ചിരണ്ടായത്ത് ‘ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജോർജുകുട്ടി വിളക്കുന്ന ൽ , ലിസി ചാക്കോ, റിയാനസ് സുബൈർ, ബിന്ദു ജോർജ്, ഷാജി മുട്ടത്ത്,വാസുദേവൻ ഞാറ്റു കാലായിൽ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ സിപി ചെറിയ മുഹമ്മദ്, ജോബി ഇലന്തൂർ, കെ എം പൗലോസ്, കെ എം ബഷീർ, ജയ്സൺ മേനാംകുഴി , സണ്ണി കാപ്പാട്ടുമല, അന്നകുട്ടി ദേവസ്യ, കഹാർ വേഞ്ചേരി, അബ്ദുൽ റഹ്മാൻ, 

ബ്ലോക്ക് മെമ്പർമാരായ ജോബി ജോസഫ്, ബുഷറ ഷാഫി , ഷിബു മണ്ണൂർ, തമ്പി പറകണ്ടത്തിൽ, റെജി തമ്പി , ഷാഫി മുറംപാത്തി, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Sorry!! It's our own content. Kodancherry News©