പൂളവള്ളി പൂളപ്പാറ റോഡിൽ യാത്ര അസാധ്യം: പ്രതിഷേധിച്ച് നാട്ടുകാർ വാഴ നട്ടു
പൂളവള്ളി പൂളപ്പാറ റോഡിൽ കാൽനട യാത്ര പോലും ദുഷ്കരം. വർഷങ്ങളായി റോഡിന്റെ ദുരവസ്ഥ കണ്ട് സഹികെട്ട നാട്ടുകാർ റോഡിന് നടുവിൽ വാഴനട്ട് പ്രതിഷേധിച്ചു. റോഡ് നന്നാക്കുവാൻ ആയി പലതവണ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഇതിനൊരു തീരുമാനമായിട്ടില്ല. ഇതോടുകൂടിയാണ് നാട്ടുകാർ ഇങ്ങനെയൊരു പ്രതിഷേധത്തിലേക്ക് കടന്നത്. ഈ വഴി പോകുന്ന വാഹനങ്ങൾ എല്ലാം ചെളിയിൽ താഴുകയാണ്.
ഈ റോഡിൽ അപകടാവസ്ഥയിലായിരുന്ന കലുങ്ക് ഉയർത്തി പുതുക്കി പണിതിട്ട് രണ്ടുവർഷം ആകാൻ ആയി. കലുങ്ക് പണിത കരാറുകാരൻ തന്നെ ഈ റോഡിന്റെ ടാറിങ്ങിന്റെ കോൺട്രാക്ട് എടുത്തിട്ട് മാസങ്ങളായെങ്കിലും താൽക്കാലിക ആശ്വാസത്തിന് നാട്ടുകാരുടെ നിരന്തര പരാതിക്ക് ശേഷം കുറച്ചു കോറിവേസ് ഇട്ടതല്ലാതെ ടാറിങ്ങിനുള്ള തുടർനടപടികളോ ഇതുപോലെ ചെളികുളം ആകുന്നിടത്ത് ഉള്ള പ്രശ്നം പരിഹാരത്തിന് ശ്രമിച്ചിട്ടില്ല. അറിവനുസരിച്ചു ഈ മാസം 30ന് ഉള്ളിൽ ടാറിങ് പൂർത്തീകരിക്കണം എന്നാണ് എഗ്രിമെന്റ്. കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ എഗ്രിമെന്റ് നീട്ടുവാൻ സാധ്യതയുണ്ട് എങ്കിൽ ഇനി എന്ന് ഇത് യാത്രയോഗ്യമാക്കും എന്ന് അറിയില്ല.
നിരവധി ആളുകൾ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ഇതുപോലെ ഒരു റോഡ് ഇത്രയും കാലമായിട്ടും ആരും തിരിഞ്ഞു നോക്കാത്തതിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. നാല് സ്കൂൾ ബസുകളും ഒരു സ്വകാര്യ ബസ്സും മറ്റു നിരവധി വാഹനങ്ങളും, കാൽനട യാത്രക്കാരും വിദ്യാർത്ഥികളും സഞ്ചരിച്ചിരുന്ന ഈറോഡ് ഇപ്പോൾ ചെളിക്കുളം ആയിരിക്കുകയാണ്. എത്രയും പെട്ടെന്ന് പണി തീർക്കുവാൻ താമസമാകുന്ന നൂലാമാലകൾ ഒഴിവാക്കി ഈ റോഡ് കലുങ്കിന്റെ ഇരുഭാഗത്തുമുള്ള റോഡ് ടാർ ചെയ്തു ഗതാഗത യോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/LqiYwC4YhDeAY8nGSIou6X