ഇ എസ് എ വിഷയത്തിൽ കോടഞ്ചേരി സിപിഐ(എം) ലോക്കൽ കമ്മിറ്റി പൊതുയോഗം നടത്തി
കോടഞ്ചേരി:ഇ എസ് എ പ്രശ്നത്തിൽ യുഡിഎഫും ചില കർഷക സംഘടനകളും ചേർന്ന് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താനാണ് ശ്രമിക്കുന്നത്.
കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ ഉണ്ടായിരുന്ന സമയത്ത് ജയറാം രമേഷ് പരിസ്ഥിതി വനം വകുപ്പ് മന്ത്രിയായിരിക്കെയാണ് പശ്ചിമഘട്ട മേഖലയ്ക്ക് പുറത്ത് ബഫർ സോൺ എന്ന പ്രശ്നം ആദ്യമായി ഉയർന്നുവന്നത്. മാധവ് ഗാഡ്ഗിലിനെയും കസ്തൂരിരംഗനെയും കമ്മീഷനായി വെച്ചതും ഇക്കാലത്താണ്.ഉമ്മൻചാണ്ടിയുടെ കാലത്ത് എംഎൽഎമാരുടെ പരിസ്ഥിതി കമ്മിറ്റിയിൽ ഇന്നത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും, ടിഎൻ പ്രതാപനും ചേർന്ന് ബഫർസോൺ 13 കിലോമീറ്റർ ആവാം എന്നാണ് നിർദ്ദേശിച്ചത്. ഉമ്മൻചാണ്ടിയുടെ കാലത്ത് രൂപീകരിച്ച ഉമ്മൻ വി ഉമ്മൻ കമ്മീഷന്റെ നിർദ്ദേശത്തിൽ ബഫർ സോൺ 123 വില്ലേജും 9993 സ്ക്വയർ കിലോമീറ്റർ ആവണമെന്നായിരുന്നു തിരുമാനം. കേന്ദ്രസർക്കാർ സംസ്ഥാന സർക്കാർ സമർപ്പിച്ച ആ തീരുമാനം ആണ് 2014 ൽ കേന്ദ്രസർക്കാർ അംഗീകരിച്ച് ഉത്തരവിറക്കിയത്.
എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംരക്ഷിത വനവും വന്യജീവി കേന്ദ്രത്തിനും പുറത്ത് ഒരു സെന്റ് ഭൂമി പോലും ഉൾപ്പെടുത്താൻ കഴിയില്ല എന്ന നിലപാടാണ് സ്വീകരിച്ചത്. ഈ നിലപാടിൽ സർക്കാർ ഉറച്ചു നിൽക്കുകയാണ്. സർക്കാറിന് ചെയ്യാൻ കഴിയുന്നപരമാവധി എല്ലാ കാര്യങ്ങളും നിർവഹിച്ചിട്ടുണ്ട്. 2018 ൽ ഇ എസ് എ123 വില്ലേജുകളിൽ നിന്ന് 92 ആയി കുറച്ചും 9993 സ്ക്വയർ കിലോമീറ്ററിൽ നിന്ന് 8711 കിലോമീറ്റർ ആയി കുറച്ചു ആണ് കേന്ദ്രസർക്കാരിന് സമർപ്പിച്ചത്. ഇത് കേന്ദ്രസർക്കാർ അംഗീകരിച്ചെങ്കിലും ഉത്തരവൊന്നും ഇറക്കിയിരുന്നില്ല. 2022 ൽ കൂടുതൽ പരിശോധന വേണം എന്ന നിലപാടിന്റെ ഭാഗമായി 2024 മാർച്ച് മാസത്തിൽ സർക്കാർ തയ്യാറാക്കിയ ഇ എസ് എ അതത് ജില്ലകളിൽ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് പരിശോധിക്കുകയും ജനങ്ങളുടെ പരിശോധനയ്ക്കായി ഗ്രാമപഞ്ചായത്തുകൾക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. തിരുവമ്പാടി ,കോടഞ്ചേരി ,നെല്ലിപ്പൊയിൽ, പുതുപ്പാടി എന്നിവിടങ്ങളിൽ ഈ പരിശോധന പൂർത്തീകരിച്ചിട്ടുണ്ട്. പഞ്ചായത്തുകൾ നൽകിയ നിർദേശങ്ങൾ കൂടി പരിഗണിച്ച റിപ്പോർട്ട് , ഗവർമെന്റ് പരിശോധിച്ച് കേന്ദ്രസർക്കാറിന് സമർപ്പിക്കുകയാണ് ചെയ്യുക. 2024 ജൂലൈ മാസം വന്ന കേന്ദ്രസർക്കാറിന്റെ വിജ്ഞാപനം അനുസരിച് 60 ദിവസം ആക്ഷേപങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതിയാണ്. ആയത് സെപ്റ്റംബർ മാസം 28 ആം തീയതിയാണ്. 2024 മാർച്ച് മാസത്തിൽ ഇ എസ് എ മാപ്പുമായി ബന്ധപ്പെട്ട ഫീൽഡ് തല പരിശോധനയും അഭിപ്രായ രൂപീകരണവും പൂർത്തീകരിച്ചിട്ടുള്ളതാണ്. കാലാവധി പൂർത്തീകരിക്കുന്ന സെപ്റ്റംബർ 28ന് മുമ്പ് സംസ്ഥാന സർക്കാർ ജനവാസ മേഖലകളെ പൂർണമായി ഒഴിവാക്കിക്കൊണ്ട് പ്രസ്തുത പ്രദേശത്തിന്റെ ഇ എസ് എ മാപ്പ് അക്ഷാംശ -രേഖാംശ രേഖ ,ജി ഐ എസ് മാപ്പ് ഉൾപ്പെടെ കേന്ദ്ര സർക്കാരിന് സമർപ്പിക്കുന്നതാണ്. ഈ കാര്യങ്ങൾ വ്യക്തമാക്കി മുഖ്യമന്ത്രിയുടെ വാർത്താക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്. ഇത്തരം ഒരു സാഹചര്യത്തിൽ യുഡിഎഫും ചില കർഷക സംഘടനകളും നടത്തുന്ന പ്രചാരണം വാസ്തവ വിരുദ്ധവും ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കാൻ ബോധപൂർവ്വമായി പരിശ്രമിക്കുകയും ചെയ്യുന്നതാണ്. ജനങ്ങളെ അണിനിരത്തി ചെറുത്തുതോൽപ്പിക്കുമെന്നും സിപിഐ(എം) അറിയിച്ചു.
കേന്ദ്രസർക്കാർ നിലപാട് കേരള സർക്കാരിന്റെ നിലപാടിന് വിരുദ്ധമാണെങ്കിൽ എല്ലാ സമാന ചിന്താഗതിക്കാരുമായി ചേർന്ന് പ്രക്ഷോഭത്തിന് സിപിഐഎമ്മും തയ്യാറാണെന്നും നേതാക്കള്‍ പറഞ്ഞു.
കോടഞ്ചേരി സിപിഐ(എം) ലോക്കൽ കമ്മിറ്റി നടത്തിയ പൊതുയോഗം ഏരിയ സെക്രട്ടറി വി കെ വിനോദ് ഉദ്ഘാടനം ചെയ്തു.ലിന്റോ ജോസഫ് എംഎൽഎ,ഏരിയ കമ്മിറ്റി അംഗം ഷിജി ആന്റണി ,സഹ.ബാങ്ക് പ്രസിഡന്റ് ഷിബു പുതിയേടത്ത്, കണ്ണോത്ത് ലോക്കല്‍ സെക്രട്ടറി കെ.എം.ജോസഫ് ,ഷാജി കൂരോട്ട്പാറ എന്നിവര്‍ സംസാരിച്ചു