തുഷാരഗിരിയിൽ കാട്ടാന കൂട്ടം ഇറങ്ങി വ്യാപകമായ കൃഷി നശിപ്പിച്ചു

കോടഞ്ചേരി: കഴിഞ്ഞ രാത്രിയിൽ തുഷാരഗിരി മേഖലയിൽ കാട്ടാന കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുകയും വീട്ടുമുറ്റത്ത് വരെ കാട്ടാനക്കൂട്ടം നിലയുറപ്പിച്ചു. റോബിൻ മണ്ഡപത്തിൽ,മോളി കൂവപ്പാറ എന്നിവരുടെ വാഴ, ഇഞ്ചി,കമുക് കുരുമുളക്,ജാതി എന്നീ കൃഷികൾ വ്യാപകമായി നശിപ്പിക്കുകയും വൈദ്യുതി പോസ്റ്റുകൾ വരെ തകർക്കുകയും ചെയ്തു. കൃഷി കാട്ടാനക്കൂട്ടം നശിപ്പിച്ച  പ്രദേശങ്ങളിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, വാർഡ് മെമ്പർ സിസിലി ജേക്കബ്, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ്  വടക്കേമുറിയിൽ, യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ജോസ് പൈക, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സാബു അവണ്ണൂർ, ബേബി കളപ്പുര, പ്രദേശവാസികളായ 

 ജിജി  എലുവാലുങ്കൽ, കുര്യൻ കൊട്ടാരത്തിൽ, ജോർജ് പുത്തൻപുര ബേബി കോട്ടപ്പള്ളി  എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു.

 കൃഷി നശിച്ച കർഷകർക്ക് അടിയന്തര സഹായം നൽകണമെന്നും നിരന്തരം കാട്ടാനക്കൂട്ടം വീട്ടുമുറ്റത്ത് വരെ എത്തി മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയായിട്ടും നടപടിയെടുക്കാത്ത സർക്കാർ നടപടിഅവസാനിപ്പിച്ച് കോഴിക്കോട് ജില്ലക്കാരനായ വനംമന്ത്രിയും തിരുവമ്പാടി എംഎൽഎയും നിസ്സംഗത വെടിഞ്ഞ്  ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും നഷ്ടപരിഹാര തുക വർദ്ധിപ്പിച്ച് സമയബന്ധിതമായി നൽകണമെന്നും കർഷ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു. 

Sorry!! It's our own content. Kodancherry News©