ഹരിത കർമ്മ സേനയ്ക്ക് ഉപകരണങ്ങൾ കൈമാറി
കോടഞ്ചേരി:ഗാന്ധിജയന്തി ദിനത്തിൽ മാലിന്യമുക്ത കോടഞ്ചേരികയുള്ള ക്ലീൻ ഗ്രീൻ കോടഞ്ചേരി ക്യാമ്പയിൻ്റെ ഭാഗമായി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ അജൈവമാലിന്യങ്ങളുടെ തരംതിരിക്കൽ പ്രവർത്തനങ്ങൾക്ക് സഹായകരമായ ട്രോളികൾ , വെയിങ്ങ് മെഷീൻ എന്നിവ എം സി എഫിൽ വച്ച് ഹരിത കർമ്മ സേന അംഗങ്ങൾക്ക് കൈമാറി.
കോടഞ്ചേരി ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്തമാക്കുന്നതിനും പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിനും അജൈവമാലിന്യങ്ങൾ തരംതിരിച്ച് ശാസ്ത്രീയ സംസ്കരണത്തിന് കയറ്റി അയക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ സഹായസഹകരണങ്ങളും ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്തുണ്ടാകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു.
വൈസ് പ്രസിഡൻറ് ജമീല അസീസിന്റെ അധ്യക്ഷയിൽ യോഗത്തിൽ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വനജ വിജയൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ, ചിന്ന അശോകൻ ,ഷാജി മുട്ടത്ത് ,വാസുദേവൻ ഞാറ്റുകാലയിൽ,ഷാജു ടി പി തെന്മല, ചിന്നമ്മ മാത്യു, ലീലാമ്മ കണ്ടത്തിൽ, റീന സാബു ഗ്രാമപഞ്ചായത്ത് സെക്രട്ടറി സീനത്ത് കെ അസിസ്റ്റൻറ് സെക്രട്ടറി അനിതകുമാരി ഹെൽത്ത് ഇൻസ്പെക്ടർ ശാലു പ്രസാദ് കർമ്മ സേന സോഷ്യൽ പ്രസിഡണ്ട് അനു മണിമലയിൽ, സെക്രട്ടറി സ്മിത മറ്റ് ഹരിത കർമ്മ സേന അംഗങ്ങൾ , മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് ഉദ്യോഗസ്ഥരായ നിർമ്മല ബസ്സേലിയോസ്, സജന , ദിവ്യ എന്നിവർ സംബന്ധിച്ചു.