രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനം ആചരിച്ചു.
കോടഞ്ചേരി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനവും ഗാന്ധിജി കോൺഗ്രസ് പ്രസിഡണ്ട് ആയതിന്റെ നൂറാം വാർഷികവും ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി സമുചിതമായി ആചരിച്ചു സർവ്വമത പ്രാർത്ഥനയും പുഷ്പാർച്ചനയും പരിസര ശുചീകരണവും അനുസ്മരണ സമ്മേളനവും നടത്തി. അനുസ്മരണ സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. മത സാമുദായി സ്പർദ്ദയുടെ പേരിൽ ലോകത്ത് കലഹങ്ങൾ ഉണ്ടാവുകയും മനുഷ്യനെ മതത്തിന്റെ പേരിൽ വേർതിരിക്കുന്നവർക്കെതിരെയും ഗാന്ധിജിയുടെ ദർശനങ്ങൾ ലോകത്തിനു മുന്നിൽ പ്രസക്തമായിരിക്കുകയാണെന്നും അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ചെയർമാൻ കെ എം പൗലോസ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ജോസ് പൈക, ആന്റണി നീർവേലി, അന്നക്കുട്ടി ദേവസ്യ, ലിസി ചാക്കോ, ചിന്ന അശോകൻ, ടോമി ഇല്ലിമൂട്ടിൽ, തനുദേവ് മുക്കം, അനുഗ്രഹ മനോജ്, ബിജു ഓത്തിക്കൽ, സേവിയർ കുന്നത്തേട്ട്, ഫ്രാൻസിസ് മുണ്ടാട്ടിൽ, ജോസഫ് ആലവേലി, ലീലാമ്മ കണ്ടത്തിൽ, വാസുദേവൻ ഞാറ്റുകാലായിൽ,ഭാസ്കരൻ പരാട്ട്, ദേവസ്യ ചെത്തിപ്പുഴ.എന്നിവർ പ്രസംഗിച്ചു.