രുചി മേള 2K24 – നടത്തി

കോടഞ്ചേരി: വേളങ്കോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസിൻ്റെ നേതൃത്വത്തിൽ രുചി മേള 2K24 – നാടൻ പലഹാര വിപണന മേള നടത്തി. സ്കൂളിലെ വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് തയ്യാറാക്കിയ കൊതിയുറും വിഭവങ്ങളാണ് വിപണനത്തിനായി ഒരുക്കിയത് . ഒക്ടോബർ മാസം 29, 30 തീയതികളിൽ വേളങ്കോട് സ്കൂളിൽ വച്ച് നടക്കുന്ന താമരശ്ശേരി സബ്ജില്ല കലോത്സവവേദികളിലെ മിന്നുന്ന താരങ്ങളുടെ ഊർജ്ജവും ഉന്മേഷവും നിലനിർത്താനായി തുടക്കമിട്ട ധനസമാഹരണ യജ്ഞത്തിന്റെ ഭാഗമായിട്ടാണ് വോളണ്ടിയേഴ്സ് ഭക്ഷ്യമേള നടത്തിയത്.

സ്കൂൾ പിടിഎ പ്രസിഡണ്ട് ഷിജി ആന്റണി അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ് ഐ സി പലഹാരമേള ഉദ്ഘാടനം നടത്തി. കോടഞ്ചേരി കുടുംബ ആരോഗ്യ കേന്ദ്രത്തിലെ JHI സിജോയ് വിദ്യാർത്ഥികളുടെ മാതൃകാപരമായ പ്രവർത്തനത്തിന് പ്രത്യേകം ആശംസകൾ അറിയിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സ്മിത കെ ഏവർക്കും സ്വാഗതം ആശംസിക്കുകയും സ്കൂൾ പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ ഏവർക്കും നന്ദി അറിയിക്കുകയും ചെയ്തു. ശേഷം നടന്ന വിപണന മേളയിൽ വിദ്യാർത്ഥികൾ ഓരോരുത്തരും സജീവമായി പങ്കുകൊണ്ടു. നിമിഷനേരങ്ങൾ കൊണ്ട് പലഹാരമേളയിലെ ഓരോ വിഭവങ്ങളും അപ്രത്യക്ഷമാകുന്ന കാഴ്ചകളാണ് പിന്നീട് കാണാൻ കഴിഞ്ഞത്. രുചി മേള 2K24 വിജയമാക്കിയ വിദ്യാർത്ഥികൾക്ക് ഓരോരുത്തർക്കും, അവർക്കായി വിഭവങ്ങൾ തയ്യാറാക്കിയ രക്ഷിതാക്കൾക്കും സ്കൂളിന്റെ നിറഞ്ഞ നന്ദി അറിയിക്കുന്നു

Sorry!! It's our own content. Kodancherry News©