ഇ എസ് എ കേരള സർക്കാർ ജനങ്ങളെ വഞ്ചിക്കുന്ന നടപടി അവസാനിപ്പിക്കണം കോൺഗ്രസ്
കോടഞ്ചേരി : വർഷങ്ങളായി മലയോര മേഖലയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി പരിസ്ഥിതി ലോല മേഖലകൾ അന്തിമമാക്കുന്ന നടപടികളിൽ ബോധപൂർവ്വമായി സംസ്ഥാന സർക്കാർ വീഴ്ച വരുത്തുന്ന നടപടിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം നേതൃത്വ സംഗമം പ്രതിഷേധിച്ചു.
സർക്കാർ നിർദ്ദേശപ്രകാരം ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ ഫോറസ്റ്റ് റവന്യൂ ഉദ്യോഗസ്ഥരുടെയും പ്രദേശവാസികളുടെയും സംയുക്ത നേതൃത്വത്തിൽ ഫീൽഡ് പരിശോധന നടത്തി സംസ്ഥാന കാലാവസ്ഥാ വ്യതിയാന വകുപ്പിന് ലഭ്യമാക്കിയ കെ എം എൽ ഫയൽ പ്രകാരമുള്ള റിപ്പോർട്ട് സർക്കാർ പൂഴ്ത്തി വെച്ചിരിക്കുക യാണെന്നും
നാളിതുവരെയായി മേൽ രേഖകൾ കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടില്ല
മലയോര മേഖലയിലെ ജനങ്ങളോട് പറഞ്ഞ വാക്കിന് അല്പമെങ്കിലും വിലയുണ്ടെങ്കിൽ കേരള മുഖ്യമന്ത്രി എത്രയും പെട്ടെന്ന് ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ സമർപ്പിച്ച തിരുത്തലുകൾ ഉൾപ്പെട്ട കെ എം എൽ ഫയലുകൾ ബയോ ഡൈവേഴ്സിറ്റി സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ഈ എസ്എഅന്തിമവിജ്ഞാപനത്തിനായി കേന്ദ്രസർക്കാരിന് സമർപ്പിക്കുകയും ചെയ്യണമെന്നും
നിലവിൽ പരിസ്ഥിതി വകുപ്പിന്റെ സൈറ്റിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിടുത്തക്ക വിധത്തിൽ മാപ്പുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്
ഇത് ബോധപൂർവ്വമാണ് സാധാരണക്കാരനും മനസ്സിലാകത്തക്കവിധത്തിൽ ഇഎസ് എ മാപ്പ് മാത്രം പ്രസിദ്ധീകരിച്ച ജനങ്ങളുടെ അഭിപ്രായങ്ങൾ കേട്ട ശേഷം മാത്രമേ അന്തിമ വിജ്ഞാപനം ഇറക്കുവാൻ കേന്ദ്രസർക്കാരിലേക്ക് ശുപാർശ ചെയ്യാവുള്ളൂ എന്ന് മണ്ഡലം കോൺഗ്രസ് നേതൃത്വ സംഗമം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയും റവന്യൂ വനം വകുപ്പ് മന്ത്രിമാരും തിരുവമ്പാടി എംഎൽഎയും മൗനം വെടിഞ്ഞ് നിലപാട് വ്യക്തമാക്കാത്തതിലും മലയോര ജനതയെ ഭീതിയിലാഴ്ത്തുന്ന നടപടിയിൽ പ്രതിഷേധിച്ച് ഈ മാസം പതിനേഴാം തീയതി തിരുവമ്പാടി നടക്കുന്ന ഡിസിസിയുടെ കർഷക മാർച്ച് വിജയിപ്പിക്കുവാനും നേതൃത്വ സംഗമം തീരുമാനിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, സണ്ണി കാപ്പാട്ട് മല, കെഎം പൗലോസ്,അനുഗ്രഹ മനോജ്,ജോബി ജോസഫ്,റോയി കുന്നപ്പള്ളി,ജോർജുകുട്ടി അമ്പാട്ട്,ആന്റണി നീർവേലി, അന്നക്കുട്ടി ദേവസ്യ, ആഗസ്തി പല്ലാട്ട്,ലിസി ചാക്കോ, ആനി ജോൺ, ജോസ് പെരുമ്പള്ളി,ബിജു ഓത്തിക്കൽ, ജോസഫ് ചെന്നിക്കര, സേവർ കുന്നത്തേട്ട്, ചിന്നാ അശോകൻ, സജി നിരവത്ത്, ജിജി എലിവാലുങ്കൽ,ബാബു പട്ടരട്ട്, വാസുദേവൻ ഞാറ്റുകാലായിൽ എന്നിവർ പ്രസംഗിച്ചു.