ജലജീവൻ പദ്ധതിയിൽ വെട്ടിപ്പൊളിച്ച് റോഡുകൾ പുനഃസ്ഥാപിക്കാത്ത നടപടിയിൽ കോൺഗ്രസ് പ്രതിഷേധിച്ചു.
കേന്ദ്ര സംസ്ഥാന സർക്കാരുടെ സഹകരണത്തോടെ ഗ്രാമപഞ്ചായത്തുകളിൽ കേരള വാട്ടർ അതോറിറ്റി നടപ്പിലാക്കുന്ന സമ്പൂർണ്ണ കുടിവെള്ള പദ്ധതിയിൽ സംസ്ഥാന സർക്കാരിൻറെ സാമ്പത്തിക ബാധ്യത തുടർന്ന് നിർമ്മാണ പ്രവർത്തികൾ നിലച്ചിരിക്കുകയാണെന്നും കഴിഞ്ഞ വേനൽക്കാലത്ത് പൈപ്പ് സ്ഥാപിക്കാനായി ഗ്രാമപഞ്ചായത്തിന്റെ നിരവധിയായ റോഡുകൾ വെട്ടിപ്പൊളിച്ചത് നാളിതുവരെയായി പുനസ്ഥാപിച്ചിട്ടില്ലാത്തത് സാധാരണക്കാരുടെ കാൽ നടക്കും വാഹനഗതാഗതത്തിനും തടസ്സമായിട്ടുള്ള ഗ്രാമീണ റോഡുകൾ അടിയന്തരമായി ഗതാഗതയോഗ്യമാകാത്തതിൽ മണ്ഡലം കോൺഗ്രസ് നേതൃത്വ കൺവെൻഷൻ പ്രതിഷേധിച്ചു.
ആവശ്യമായ തുക കേരള വാട്ടർ അതോറിറ്റി ജല ജീവൻ കരാറുകാർക്ക് നൽകുകയും മേൽ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുകയും ചെയ്യാത്ത നടപടിക്കെതിരെ കേരള വാട്ടർ അതോറിറ്റി കൊടുവള്ളി ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തുവാനും യോഗം തീരുമാനിച്ചു.
സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ എതിർക്കുന്നവരെ വാക്കുകൊണ്ടും ആയുധങ്ങൾ കൊണ്ടും നേരിടുന്ന സിപിഎം നടപടിക്ക് സംസ്ഥാന സർക്കാർ ഒത്താശ പാടുന്ന നടപടി അവസാനിപ്പിക്കണമെന്ന് നേതൃത്വ കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വയനാട് പാർലമെന്റ് മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി ശ്രീമതി പ്രിയങ്ക ഗാന്ധിയുടെ ഇലക്ഷൻ മുന്നൊരുക്ക പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി പ്രിയങ്ക ഗാന്ധിയെ വൻഭൂരിപക്ഷത്തോടെ വിജയിപ്പിക്കുവാൻ വേണ്ട നടപടി സ്വീകരിക്കുവാൻ യോഗം തീരുമാനിച്ചു.
കെപിസിസി നിർവാഹ സമിതി അംഗം പിസി ഹീബ് തമ്പി നേതൃത്വ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് മാരായ ടോമി കൊന്നക്കൽ, ജോസ് പൈക, റെജി തമ്പി, അനുഗ്രഹ മനോജ്, സേവിയർകുന്നത്തേട്ട്, ആന്റണി നീർവേലിൽ, അന്നക്കുട്ടി ദേവസ്യ, ആനി ജോൺ,ടോമി ഇല്ലിമൂട്ടിൽ, ലിസി ചാക്കോ, ചിന്നാ അശോകൻ, ബിജു ഓത്തിക്കൽ, ജോസഫ് അലവേലി,ഫ്രാൻസിസ് മുണ്ടാട്ടിൽ, ബേബി കളപ്പുര, തമ്പി പറ കണ്ടത്തിൽ,ഫ്രാൻസിസ് ചാലിൽ, നാസർ പി പി, ജോസ് പെരുമ്പള്ളി, വാസുദേവൻ ഞാറ്റു കാലായിൽ,ജോസഫ് ചെന്നിക്കര, ബാബു പെരിയപ്പുറം എന്നിവർ പ്രസംഗിച്ചു.
കോടഞ്ചേരി ഗവൺമെന്റ് കോളേജ് യൂണിയൻ പതിറ്റാണ്ടുകൾക്ക് ശേഷം തിരിച്ചുപിടിക്കുവാൻ നേതൃത്വം നൽകിയ അനുഗ്രഹ മനോജിനെ മണ്ഡലം കോൺഗ്രസ് കമ്മറ്റി മെമന്റോ നൽകി ആദരിച്ചു.