പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് കേരള പിറവി ദിനത്തിൽ ഹരിതാഭയണിഞ്ഞ് കണ്ണോത്ത് സെൻ്റ് ആൻ്റണീസ് യു.പി.സ്കൂൾ

കണ്ണോത്ത്: മലയോര ഗ്രാമമായ കണ്ണോത്തിൻ്റെ അഭിമാനമായി 1950-ൽ സ്ഥാപിതമായ സെൻ്റ് ആൻ്റണീസ് യു.പി സ്കൂൾ 2024-25 അധ്യയന വർഷത്തിൽ പ്ലാറ്റിനം ജൂബിലിയുടെ നിറവിലാണ്. വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികൾ കോർത്തിണക്കിയ ജൂബിലി ആഘോഷങ്ങൾക്ക് നവംബർ 1-ന് കുറിച്ചു.1950 മുതൽ 2024 വരെയുള്ള 75 ബാച്ചുകളിൽ ഈ സരസ്വതീ ക്ഷേത്രത്തിൻ്റെ സ്പന്ദനങ്ങളായിരുന്ന ഒന്നാം ബാച്ചിലെ സി.എം തോമസ് മുതൽ സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥി വരെ സ്കൂൾ അങ്കണത്തിൽ 75 വൃക്ഷത്തൈകൾ നട്ടു.

ആവേശോജ്വലമായ ഈ ഹരിതോത്സവത്തിൻ്റെ മുഖ്യാതിഥി ആയി എത്തിയത് പ്രശസ്ത പിന്നണി ഗായികയും വോക്കൽ ട്രയിനറുമായ ഐശ്വര്യ കല്യാണിയാണ്. സ്കൂൾ മാനേജർ ഫാ. അഗസ്റ്റിൻ ആലുങ്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. പ്ലാറ്റിനം ജൂബിലി കമ്മിറ്റി ചെയർമാനും പൂർവ്വ വിദ്യാർത്ഥിയും കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റുമായ അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ച് സംസാരിച്ചു.

പ്ലാറ്റിനം ജൂബിലി ചീഫ് കോഡിനേറ്റർ ഗിരീഷ് ജോൺ നവംബർ 1 മുതൽ ഫെബ്രുവരി 15 വരെയുള്ള നാലു മാസക്കാലം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷ പരിപാടികളെ കുറിച്ച് വിശദീകരിച്ചു. അംബിക മംഗലത്ത്, ദേവസ്യ ദേവഗിരി, ഷിൻജോ തൈക്കൽ, ജെയ്സൺ കിളിവള്ളിക്കൽ എന്നിവർ സംസാരിച്ചു. പ്ലാറ്റിനം ജൂബിലി പ്രോഗ്രാം കമ്മിറ്റി ചെയർമാൻ റോയി കുന്നപ്പള്ളിൽ സ്വാഗതവും ജനറൽ കൺവീനർ ഹെഡ്മാസ്റ്റർ ജോസ് പി.എ നന്ദിയും പറഞ്ഞു.

Sorry!! It's our own content. Kodancherry News©