കക്കൂസ് മാലിന്യം തോട്ടിൽ തള്ളി; ജലാശയം മലിനമാക്കി

കോടഞ്ചേരി: കോടഞ്ചേരി   ഗ്രാമപഞ്ചായത്തിലെ കണ്ണോത്ത് പ്രദേശത്ത് മൂന്നിടങ്ങളിലായി റോഡിലും തോട്ടിലും ആയി കക്കൂസ് മാലിന്യം സാമൂഹ്യവിരുദ്ധർ തള്ളി. പൊതു ജലാശയവും റോഡും , തോടും മലിനമാക്കി.

ശനിയാഴ്ച രാത്രിയാണ് ടാങ്കറിൽ കൊണ്ടുവന്ന കക്കൂസ് മാലിന്യം മൂന്നിടങ്ങളിലായി റോഡിൽ നിന്ന് തോട്ടിലേക്ക് തള്ളിയത്

അസഹനീയമായ ഗന്ധം  അനുഭവപ്പെട്ടതിനെ തുടർന്ന് പുലർച്ചെ പ്രദേശവാസികൾ നടത്തി പരിശോധനയിലാണ് പുതുശ്ശേരി പഠിക്കും കണ്ണോത്തിനും ഇടയിൽ രണ്ടിടങ്ങളിലും കണ്ണോത്ത് അങ്ങാടിയോട് ചേർന്ന് ഒരിടത്തും കക്കൂസ് മാലിന്യം തോട്ടിലേക്ക് തള്ളിയതായി ശ്രദ്ധയിൽപ്പെട്ടത്

പരാതികൾ ലഭിച്ച ഉടനെ തന്നെ പോലീസിൽ അറിയിക്കുകയും പ്രദേശത്ത് ലഭ്യമായ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തിട്ടുണ്ട് 

അടിയന്തര നടപടിയുടെ ഭാഗമായി ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ചുകൊണ്ടുള്ള ഡിസ്ഇൻഫെഷൻ  ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ  നിർദ്ദേശപ്രകാരം കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സിജോയിയുടെ നേതൃത്വത്തിൽ ആശാവർക്കർ കാഞ്ചന , ബെന്നി കുളങ്ങരത്തൊട്ടി തുടങ്ങിയ ആരോഗ്യ പ്രവർത്തകർ നേതൃത്വം നൽകി

 ബ്ലീച്ചിങ് പൗഡർ ഇട്ട് തോടുകളും റോഡുകളിലും അസഹിയായ ഗന്ധം  ഇല്ലായ്മ ചെയ്യുവാനും പരമാവധി അണുബാധ  കുറച്ച് ജലസ്രോതസ്സുകൾ ശുചീകരിച്ചിട്ടുണ്ട്.

തിങ്കളാഴ്ച മുതൽ പ്രദേശങ്ങളിൽ എല്ലാം  ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ സൂപ്പർ ക്ലോറിനേഷൻ നടത്തുന്നതാണെന്നും മഞ്ഞപ്പിത്തം പടരാനുള്ള സാധ്യത പരമാവധി ഇല്ലായ്മ ചെയ്യാൻ ഏവരും സഹകരിക്കണമെന്ന് മെഡിക്കൽ ഓഫീസർ ഡോക്ടർ ഹസീന അറിയിച്ചു.

ഇത്തരത്തിലുള്ള സാമൂഹ്യവിരുദ്ധരെ കണ്ടെത്തുവാൻ ഏവരുടെയും സഹായസഹകരണം ഉണ്ടാകണമെന്നും കുറ്റക്കാരെ കണ്ടെത്തുവാൻ  സഹായിക്കുന്നവർക്ക്  പരിദോഷികം നൽകുന്നതാണെന്നും

കുറ്റം ചെയ്തവർക്കെതിരെ കർക്കശമായ നിയമ നടപടികൾ പഞ്ചായത്ത് രാജ് ചട്ടം അനുശാസിക്കുന്നതനുസരിച്ച് സ്വീകരിക്കുമെന്നും

പകർച്ചവ്യാധികൾ ബോധപൂർവ്വം പരത്തുവാനുള്ള ശ്രമങ്ങൾക്കെതിരെയും ക്രിമിനൽ ചട്ട പ്രകാരവും ഉള്ള നടപടികൾ ഗ്രാമപഞ്ചായത്ത് സ്വീകരിക്കുമെന്ന് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു .

സമീപപ്രദേശങ്ങളിലെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും മഞ്ഞപ്പിത്തം അടക്കമുള്ള രോഗങ്ങൾ  വരാനുള്ള സാധ്യത മുൻകൂട്ടി കണ്ടു സൂപ്പർ ക്ലോറിനേഷൻ പ്രവർത്തനങ്ങളുടെ ഏവരും സഹകരിക്കണമെന്നും 

കുടിവെള്ളത്തിൽ മലിനജലം കലരുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതാണെന്നും അദ്ദേഹം അറിയിച്ചു

കണ്ണോത്ത് തോട്ടിന് ഇരുവശങ്ങളിലും താമസിക്കുന്ന മുഴുവൻ വീടുകളിലും സൂപ്പർ കൊളോറിനേഷൻ കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ മെഡിക്കൽ ഓഫീസർ ഡോക്ടർ ഹസീന ഹെൽത്ത് ഇൻസ്പെക്ടർ ഷിൽനാ ഫ്രാൻസിസ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മാരായ ഗഫൂർ , ജോബി ജോസഫ് മറ്റ് ആരോഗ്യ പ്രവർത്തകർ ആശാവർക്കർമാർ വർഡ് തല സാനിറ്റേഷൻ കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നതാണെന്നും അദ്ദേഹം അറിയിച്ചു

Sorry!! It's our own content. Kodancherry News©