രോഗിക്കായുള്ള വ്യാജ പിരിവ് ഓട്ടോയിൽ: ഫൈറ്റേഴ്‌സ് ഓഫ് കണ്ണോത്ത് കൂട്ടായ്മ പിടികൂടി
കോടഞ്ചേരി: നിർധന രോഗിക്കെന്ന വ്യാജേന പിരിവുമായി നടന്ന ഒരു കൂട്ടം ആളുകളെ ‘Fighters of Kannoth’ എന്ന ജനകീയ കൂട്ടായ്മയിലെ അംഗങ്ങളും നാട്ടുകാരും ചേർന്ന് പിടികൂടി പോലീസിൽ ഏല്പിച്ചു. കോഴിക്കോട് ചേളന്നൂർ സ്വദേശിക്കായി എന്ന ഫ്ലെക്സ് വെച്ച വാഹനത്തിലാണ് ഈ ആളുകൾ ദിവസങ്ങളായി പരിസര പ്രദേശങ്ങളിൽ പിരിവിനായി നടന്നിരുന്നത്.
5 പേരടങ്ങുന്ന സംഘമാണ് പണപ്പിരിവിനായി ഇറങ്ങിയിരുന്നത്. സംശയം തോന്നിയ കൂട്ടായ്മയിലെ അംഗങ്ങളും നാട്ടുകാരും വിശദവിവരങ്ങൾ ചോദിച്ചപ്പോൾ ആണ് കൂടെയുണ്ടായിരുന്ന രണ്ടുപേർ സ്ഥലത്ത് നിന്ന് മാറുകയും, മറ്റുള്ളവർ പറഞ്ഞ വിവരങ്ങൾ അനുസരിച്ച് പഞ്ചായത്തിലെ മെമ്പറുമായി ബന്ധപ്പെട്ടപ്പോൾ പണപ്പിരിവിനായി ഇങ്ങനെ ആരെയും ഏൽപ്പിച്ചിട്ടില്ല എന്ന വിവരം ലഭിച്ചത്. ആറ് മാസമായി ഇതേ രീതിയിൽ പിരിവ് നടത്തുന്നുണ്ട് എന്ന് നാട്ടുകാർക്ക് വിവരം ലഭിച്ചു. ദിവസേന ആയിരക്കണക്കിന് രൂപയാണ് പല പ്രദേശങ്ങളിൽ നിന്നായി ഈ സംഘാംഗങ്ങൾ പിരിച്ചിരുന്നത്.
നാട്ടുകാർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചത് അനുസരിച്ച് പോലീസ് സ്ഥലത്തെത്തിയിരുന്നു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FeHFg1mTWMYDnR2q0Kt0fQ