കണ്ണോത്ത് സെന്റ് മേരീസ് ദേവാലയത്തിൽ നാളെ ഇടവക തിരുനാളിന് കൊടിയേറും
കോടഞ്ചേരി:കണ്ണോത്ത് സെൻ്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ അമലോത്ഭവ മാതാവിൻ്റെയും വി.സെബസ്ത്യാനോസിൻ്റെ തിരുനാളിന് നാളെ കൊടിയേറും. ഡിസംബർ ഒന്നു മുതൽ എട്ടു വരെയാണ് തിരുനാൾ. നാളെ വൈകിട്ട് 4.15 ന് വികാരി ഫാ. അഗസ്റ്റിൻ ആലുങ്കൽ കൊടിയേറ്റുന്നു. തുടർന്നു ബഥാനിയ ധ്യാനകേന്ദ്രം അസി. ഡയറക്ടർ ഫാ.നിധിൻ കരിന്തോളിൽ വി. കുർബ്ബാന അർപ്പിക്കുന്നു . പൂർവ്വികരുടെ ഓർമ്മക്കായി സിമിത്തേരി സന്ദർശനം.
തിങ്കൾ മുതൽ ശനി വരെ വൈകിട്ട് 4.30 ന് പ്രത്യേക ദിനാചരണങ്ങളുടെ ഭാഗമായ വി. കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്.
ആറിന് വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് കളപ്പുറം കുരിശു പള്ളിയിലേക്ക് പ്രദക്ഷിണം.പ്രധാന തിരുനാൾ ദിനങ്ങളായ 7 ശനിയാഴ്ച വൈകിട്ട് 4:30 ന് ആഘോഷമായ തിരുനാൾ കുർബ്ബാന , ടൗൺ പന്തലിലേക്ക് പ്രദക്ഷിണം, വാദ്യമേളങ്ങൾ, ആകാശ വിസ്മയം.
എട്ടാം തീയതി ഞായറാഴ്ച രാവിലെ10 മണിക്ക് ആഘോഷമായ തിരുനാൾ കുർബ്ബാന, പ്രദക്ഷിണം, സ്നേഹ വിരുന്ന്. വൈകിട്ട് 7 മണിക്ക് കോഴിക്കോട് രംഗഭാഷയുടെ സാമൂഹിക നാടകം ‘മിഠായി തെരുവ് ‘ അവതരിപ്പിക്കുന്നു.