ഒന്നാം റാങ്കോടെ കോടഞ്ചേരി സ്വദേശിനിക്ക് ഡോക്ടറേറ്റ് ലഭിച്ചു.
കോടഞ്ചേരി : കോടഞ്ചേരി സ്വദേശിനിയായ ഡോക്ടർ ആൽഫൈൻ ജോസഫിന് കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിൽ നിന്നും വെറ്റിനറി അനാട്ടമിയിൽ പിഎച്ച്ഡി ലഭിച്ചു.
യൂണിവേഴ്സിറ്റിയിലെ 2019 പി എച്ച് ഡി ബാച്ചിൽ നിന്നും ഒന്നാം റാങ്കോട് കൂടിയാണ് ആൽഫൈൻ ജോസഫ് പി എച്ച് ഡി കരസ്ഥമാക്കിയത്.
മാസ്റ്റർ ഓഫ് വെറ്റിനറി സയൻസിൽ 2016 – 2018 വർഷത്തെ ഗോൾഡ് മെഡൽ (ഒന്നാം റാങ്ക്) കരസ്ഥമാക്കിയിരുന്നു.
കേന്ദ്ര സർക്കാരിന്റെ ഡയറക്ടറേറ്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ ഇൻസ്പെയർ ഫെലോഷിപ്പോട് കൂടിയാണ് ആൽഫൈൻ വെറ്റിനറി അനാട്ടമി ആൻഡ് ഹിസ്‌റ്റോളജിയിൽ പിഎച്ച്ഡി ചെയ്തത്.
റാന്നി ഗവൺമെന്റ് വെറ്റിനറി പോളി ക്ലിനിക്കിൽ വെറ്റിനറി സർജനായി ജോലി ചെയ്തു വരികയാണ്.
കോടഞ്ചേരി വലിയമറ്റം വി ഡി ജോസഫിന്റെയും, മേഴ്സിയുടെയും മകളും, ചങ്ങനാശേരി പാലപറമ്പിൽ ഡോക്ടർ ടോണി ജോസിന്റെ (വെറ്റിനറി സർജൻ, സെൻട്രൽ ഹാച്ചറി, ചെങ്ങന്നൂർ) ഭാര്യയുമാണ്.
മക്കൾ: എവ് ലിൻ , ജുവാൻ
കോടഞ്ചേരി ന്യൂസിന്റെ അഭിനന്ദനങ്ങൾ🎊
*** ***** *** ***** ***
കോടഞ്ചേരിയിലെ യഥാർത്ഥ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:
https://chat.whatsapp.com/LKJLxc9MVfo093SH7zkzMY
ഫേസ്‌ബുക് പേജ് :
https://www.facebook.com/KodancherryNews/
വെബ് സൈറ്റ്:
www.kodancherry.com
യൂട്യൂബ് ചാനൽ :
https://youtube.com/channel/UCzkGD95hHb9NwsnmwtFPgMwQ