മൈസൂർ ദസറ: നൃത്തോത്സവത്തിൽ വിജയം കൊയ്ത് കേളി സ്കൂൾ ഓഫ് ഡാൻസ് കോടഞ്ചേരി.

2023 ഒക്ടോബർ 28,29 തിയ്യതികളിൽ  മൈസൂർ ദസറയോട് അനുബന്ധിച്ചു നടന്ന ഇന്റർനാഷണൽ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിവൽ ആൻഡ് കോമ്പറ്റിഷൻ നൃത്തോത്സവം കേളി സ്കൂൾ ഓഫ് ഡാൻസ് കോടഞ്ചേരിയ്ക്ക് അഭിമാന നിമിഷമായി മാറി.

 

മോഹിനിയാട്ടത്തിൽ “ദ ബെസ്റ്റ് ” അവാർഡ് “നാട്യ കല ” അവാർഡ് കേളിയിലെ അദ്ധ്യാപിക ആയ ധന്യ യശോധരന് നേടുവാൻ സാധിച്ചു,

തുടർന്ന് നടന്ന മോഹിനിയാട്ടം കോമ്പറ്റിഷൻ ആൻഡ് ഫെസ്റ്റിവലിൽ കേളിയുടെ തന്നെ വിദ്യാർത്ഥിനിയായ അനശ്വര ശിവരാജൻ ഉയർന്ന നേട്ടം നേടി. നൃത്ത കലയുടെ ഉയർന്ന നേട്ടങ്ങൾ സമ്മാനിച്ച വിശിഷ്ട വ്യക്തികളിൽ നിന്നും“നാട്ട്യ കോമള അവാർഡ് ” നേടാൻ അനശ്വരയ്ക് സാധിച്ചു. ശിവരാജൻ, ബിന്ദു ശിവരാജൻ ദമ്പതികളുടെ മകൾ ആണ് അനശ്വര ശിവരാജൻ. വേളംകോട് HSS ലെ പ്ലസ് വൺ വിദ്യാർത്ഥിനി കൂടിയാണ് അനശ്വര.

അനശ്വര 5 വർഷമായി അനശ്വര കേളി സ്കൂൾ ഓഫ് ഡാൻസ് കോടഞ്ചേരിയിൽ നൃത്തം അഭ്യസിച്ചു വരുന്നു. മുൻ വർഷങ്ങളിൽ നാഷണൽ ലെവൽ കോമ്പറ്റിഷൻ വിജയി ആയിരുന്നു.

** ***** *** ***** *** 

കോടഞ്ചേരിയിലെ യഥാർത്ഥ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:

https://chat.whatsapp.com/LKJLxc9MVfo093SH7zkzMY

ഫേസ്‌ബുക് പേജ് :

https://www.facebook.com/KodancherryNews/

വെബ് സൈറ്റ്:

www.kodancherry.com

യൂട്യൂബ് ചാനൽ :

https://youtube.com/channel/UCzkGD95hHb9NwsnmwtFPgMwQ

Sorry!! It's our own content. Kodancherry News©