പള്ളി പണി:
1959ൽ ഫാ. ജോർജ് പുനക്കാട്ടിന്റെ നേതൃത്വത്തിലാണ് ആദ്യ പള്ളി വെഞ്ചരിച്ചത്. വികാരി അച്ഛനും ഇടവക ജനങ്ങളും കൂടി ഒരാഴ്ചത്തെ പണിക്കുള്ള കല്ല് ചുമന്നു കൊണ്ടിടുമായിരുന്നു. ഇത്തരം കൂട്ടായ്മയും, ഒത്തു ചേരലുമാണ് കോടഞ്ചേരിയുടെ വികസനത്തിന് തുടക്കം കുറിച്ചത്. ഇപ്പോളത്തെ പുതിയ പള്ളിയും ഇതേ രീതിയിൽ പണിതതാണ്. പൂർണ്ണമായും ഇടവക ജനത്തിന്റെ സഹായത്തോടെ. ആളുകൾ പള്ളി പണിക്കായി കൃഷിയുടെയും, ജോലിയുടെയും, സ്വർണ്ണ ത്തിന്റെയും നല്ലൊരു ഓഹരി തന്നെ മാറ്റി വെച്ചു.
പണിക്കായി ഇടവകക്കാർ മുന്നിട്ടിറങ്ങി. ഓരോ ദിവസവും ഓരോ വാർഡിൽ ഉള്ളവർ മാറി മാറി പണി എടുത്തു. ബഹുമാനപ്പെട്ട ഫാ. ജോസഫ് മണ്ണൂരിന്റെ കഠിന പ്രയത്നത്തിന്റെ ഫലമാണ് ഇപ്പോളത്തെ മനോഹരമായ പള്ളി. മലബാറിലെ ഏറ്റവും വലിയ ക്രൈസ്തവ ദൈവാലയങ്ങളിൽ ഒന്നാണിത്. കോടഞ്ചേരിയുടെ ചരിത്രത്തിലെ ഒരു നാഴിക കല്ലാണിത് തീർത്തത്. 2004 ൽ കുടിയേറ്റത്തിന്റെ വജ്ര ജൂബിലി ആഘോഷത്തിൽ ഈ ദൈവാലയം പണി പൂർത്തിയായി കോടഞ്ചേരിയുടെ തിലകക്കുറിയായി നിന്നു.