കാത്തിരുന്ന് പണി തുടങ്ങി..ആദ്യ ദിനം തന്നെ ചെളിയിൽ താഴ്ന്ന് പണി കിട്ടി
കോടഞ്ചേരി: ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ തകർന്ന കുപ്പായക്കോട് പാലത്തിന്റെ സമീപമുള്ള ഭാഗത്ത് മൂന്നു മാസത്തിന് ശേഷം പണി ആരംഭിച്ച അന്ന് തന്നെ മണ്ണുമാറ്റാൻ ഇറങ്ങിയ പോക്ലൈൻ ചെളിയിൽ താഴ്ന്നു.
ഇത്രമാത്രം ചെളിനിറഞ്ഞ റോഡിന്റെ സൈഡ് കെട്ടുമ്പോൾ വേണ്ടത്ര രീതിയിലുള്ള പൈലിങ് നടത്തുകയോ, പഠനം നടത്തുകയോ ചെയ്യാതെ അശാസ്ത്രീയമായി നിർമ്മിച്ചതിനാൽ ആയിരിക്കാം മുൻപ് കെട്ടിയ സംരക്ഷണഭിത്തി ഒരു മാസത്തിനുള്ളിൽ തന്നെ തകർന്നത് എന്ന് നാട്ടുകാർ മുൻപും അഭിപ്രായപ്പെട്ടിരുന്നു. ചെളി കാരണം പണികൾ മുന്നോട്ടു കൊണ്ട് പോകുവാൻ തടസ്സമുണ്ടാകും എന്ന് അറിയുന്നു.
ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്വവും, കരാർ കമ്പനിയുടെ അലംഭാവവും, നിർമ്മാണത്തിലെ അശാസ്ത്രീയതയും മൂലമാണ് റോഡ് ഈ രീതിയിൽ ആയത് എന്ന് നാട്ടുകാർ മുൻപും ആരോപിച്ചിരുന്നു.മൂന്നുവർഷത്തോളമായി റോഡ് ഉപയോഗശൂന്യമായി കിടന്ന് നാട്ടുകാർ ബുദ്ധിമുട്ടുന്നു. ശാസ്ത്രീയമായ പഠനങ്ങൾക്ക് ശേഷം വേണ്ടത്ര പൈലിങ് നടത്തി പണികൾ ഉടൻ പുനരാരംഭിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:
https://chat.whatsapp.com/LKJLxc9MVfo093SH7zkzMY