വീട്ട്മുറ്റത്തെ കരനെൽ കൃഷി കൊയ്ത്ത് നടത്തി
കോടഞ്ചേരി: മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥി ഒലീവിയ മേരി ജോസഫ് വീട്ട് മുറ്റത്തൊരുക്കിയ കരനെൽക്കൃഷിയുടെ കൊയ്ത്ത് നടത്തി. പേരാമ്പ്ര സീഡ് ഫാമിലെ കൃഷി അസിസ്റ്റൻറ് ഡയറക്റർ പ്രകാശ് പി. ഉദ്ഘാടനം ചെയ്തു.
110 ദിവസം കൊണ്ട് വിളവെടുക്കാവുന്ന ജ്യോതി നെല്ലാണ് കൊയ്തെടുത്തത്. സ്കൂൾ നടപ്പിലാക്കുന്ന വീട്ടിലൊരു അടുക്കള ത്തോട്ടം പദ്ധതിയുടെ ഭാഗമായി പച്ചമുളക്,വെണ്ട, തക്കാളി, കോളിഫ്ലവർ , വഴുതന,കക്കരി, കപ്പ, വാഴ, ഇഞ്ചി, കാച്ചിൽ, ചേമ്പ്, ചീര എന്നിവയും വീട്ട് മുറ്റത്ത് കൃഷി ചെയ്യുന്നുണ്ട്.
വിഷരഹിത കൃഷിയെ പ്രോത്സാഹിപ്പിക്കാനും കൃഷിയെ കൂടുതൽ അടുത്തറിയാനും കാർഷിക പ്രവർത്തനങ്ങൾ സഹായകമായിട്ടുണ്ട്. സ്കൂൾ പ്രിൻസിപ്പാൾ ഫാ.റെജി കോലാനിയ്ക്കൽ, ബേസിൽ സി.ബി. ഇഷിയ മേരി ജോസഫ് ,ജോളി പി.കെ. ഷീജ ബിജു, ജിസ്ന റെജി എന്നിവർ പങ്കെടുത്തു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:
https://chat.whatsapp.com/D9psbaB4vbsIee9h6WvuEN