നെല്ലിപ്പൊയിൽ സെൻ്റ് ജോൺസ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി
കോടഞ്ചേരി : സെൻ്റ് ജോൺസ് ഹൈസ്കൂളിലെ 1988-89 SSLC ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ _*തിരികെ_89*_ എന്ന് നാമകരണം ചെയ്ത പ്രോഗ്രാമിൽ പൂർവ്വ അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും മുപ്പത്തി അഞ്ചു വർഷങ്ങൾക്കു ശേഷം സംഗമിച്ചു.
പൂർവ്വ വിദ്യാർത്ഥിയായ മാത്യു ചെമ്പോട്ടിക്കൽ അധ്യക്ഷത വഹിച്ച യോഗം സ്കൂൾ ഹെഡ്മാസ്റ്റർ ബിനു ജോസ് ഉത്ഘാടനം ചെയ്തു. യോഗത്തിൽ പൂർവ്വ അധ്യാപകരെ ഷാൾ അണിയിച്ചും മെമൻ്റോ നൽകിയും ആദരിച്ചു.
ഹൈസ്കൂൾ സയൻസ് ലാബിൻ്റെ നവീകരണത്തിനും 2024 ജനുവരി 12 ന് ഗ്രാമോത്സവം നിശാഗന്ധി എന്ന പ്രോഗ്രാമിനുമുള്ള സംഭാവനകൾ നൽകുകയും നിർദ്ധന സഹപാഠികൾക്ക് ചാരിറ്റിയായി തുക നൽകുകയും ചെയ്തു. മികച്ച വനിത കർഷക ഷൈനി ജോസഫിനെ ആദരിച്ചു.
പൂർവ്വ വിദ്യാർത്ഥി ഫിന്നി സാം (CBl Delhi ) സ്വാഗതം ആശംസിക്കുകയും അധ്യാപിക അന്നക്കുട്ടി ദേവസ്യ മുഖ്യ പ്രഭാക്ഷണം നടത്തുകയും ചെയ്തു.
പി ടി എ പ്രസിഡണ്ട് വിൽസൺ തറപ്പേൽ, സോണിയ മൈക്കിൾ, അന്നമ്മ പി.ഡി., മനോജ് ജോർജ്ജ്, റോയ് ചെറിയാൻ, സോജി ജോസഫ്,ഷിജി മാത്യു, ജെസി തൂങ്കുഴി എന്നിവർ പ്രസംഗിച്ചു. ജോയി മൂത്തേടം നന്ദിയും പറഞ്ഞു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/K6PdMsWMHNQ31WTQe0DRVc