പോപ്പുലർ മിഷൻ ധ്യാനം കോടഞ്ചേരിയിൽ ആരംഭിച്ചു

കോടഞ്ചേരി:കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോന ഇടവകയിൽവിൻസെൻഷ്യൻ വൈദികർ നയിക്കുന്ന മൂന്നാമത്പോപ്പുലർ മിഷൻ ധ്യാനം ആരംഭിച്ചു. പോപ്പുലർ മിഷൻ ധ്യാനത്തിന്റെ ഉദ്ഘാടനം പോപ്പുലർ മിഷൻ ധ്യാന ഡയറക്ടർ ഫാ. ജോജോ മാരിപ്പാട്ട് വി. സി നിർവഹിച്ചു.

ഉദ്ഘാടന ചടങ്ങിൽ കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐകുളമ്പിൽ അസിസ്റ്റന്റ് വികാരിമാരായ ഫാ. ജിതിൻ പന്തലാടിക്കൽ, ഫാ. സന്തോഷ് ചുവപ്പുങ്കൽ, ധ്യാന കൺവീനർ അലക്സ് മണിയങ്കേരി, ട്രെസ്റ്റി തങ്കച്ചൻ പുലയം പറമ്പിൽ എന്നിവർ സംബന്ധിച്ചു.

തിങ്കൾ മുതൽ വെള്ളിവരെ എല്ലാ ദിവസവും രാവിലെ രാവിലെ 5.30 മുതൽ 7 വരെയും വൈകിട്ട് 6:30 മുതൽ 9:30 വരെ ആയിരിക്കും പോപ്പുലർ മിഷൻ ധ്യാനം നടക്കുന്നത്. സെന്റ് ജോസഫ് നഗർ (ഹൈസ്കൂൾ),മേരിലാന്റ് (പല്ലാട്ട് ജെയ്സന്റെ ഭവനം),തിരുഹൃദയ നഗർ (പൂളപ്പാറ പള്ളത്ത് തങ്കച്ചന്റെ സ്ഥലം) എന്നീ സ്ഥലങ്ങളിലായിരിക്കും പോപ്പുലർ മിഷൻ ധ്യാനം നടക്കുന്നത്.

സമാപന ദിവസമായ ഫെബ്രുവരി 9 വെള്ളിയാഴ്ച വൈകിട്ട് 4:30 ന് പരിഹാര പ്രദക്ഷിണം തുടർന്ന് സമാപന സമ്മേളനം സമാപന സന്ദേശം: മാർ റെമീജിയോസ് ഇഞ്ചനാനിയിൽ (താമരശ്ശേരി രൂപതാധ്യക്ഷൻ) ദിവ്യകാരുണ്യപ്രദക്ഷിണം


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN

Sorry!! It's our own content. Kodancherry News©