ചെമ്പിലി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് 2021 -23 വർഷത്തെ വാർഷിക ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ചെമ്പിലി കുടിവെള്ള പദ്ധതി നെല്ലിപ്പൊയിൽ ഡിവിഷൻ മെമ്പർ റോയി കുന്നപ്പിള്ളിയുടെ അധ്യക്ഷതയിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ .എം. അഷ്റഫ് നാടിന് സമർപ്പിച്ചു.
വാർഡ് മെമ്പർ റീന സാബു സ്വാഗതവും ചന്ദ്രൻ കോലിക്കുന്ന് നന്ദിയും രേഖപ്പെടുത്തി .2019 വർഷത്തിൽ യൂസഫ് പുറായിൽ സൗജന്യമായി നൽകിയ 3 സെന്റ് ഭൂമിയിൽ അന്നത്തെ വാർഡ് മെമ്പർ ഷാജു ഉപ്പൻ മാക്കലിന്റെ ശ്രമഫലമായി ട്രൈബൽ ഡിപ്പാർട്ട്മെന്റ് അനുവദിച്ച 5 ലക്ഷം രൂപ ഉപയോഗിച്ച് കിണർ നിർമ്മിക്കുകയും 2021വർഷം 7 ലക്ഷം രൂപ ഉപയോഗിച്ച് ടാങ്കും പൈപ്പ് ലൈനും 2022 വർഷത്തിൽ 6 ലക്ഷം രൂപ ഉപയോഗിച്ച് കറണ്ട്, മോട്ടോർ ,കിണറിന്റെ ചുറ്റുമതിൽ ,കോമ്പൗണ്ട് വാള് മുതലായവ നിർമ്മിച്ചു .മൊത്തം 18 ലക്ഷം രൂപ മുതൽമുടക്ക് വന്ന പദ്ധതി ചെമ്പിലി ആദിവാസി കോളനി നിവാസികൾക്ക് വളരെ ഉപകാരപ്രദം ആണെന്ന് ബ്ലോക്ക് പ്രസിഡണ്ട് പറഞ്ഞു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN