കൂടരഞ്ഞിയിൽ തെരുവ് നായയുടെ കടിയേറ്റവർക്ക് 10000 രൂപ നൽകാൻ തീരുമാനമായി
ഇന്നലെ കൂടരഞ്ഞിയിൽ നിരവധി ആളുകളെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. ഇന്നലെ രാവിലെയാണ് കൂടരഞ്ഞി അങ്ങാടി പരിസരത്ത് തെരുവുനായ ആക്രമണത്തിൽ ഏഴോളം പേർക്ക് കടിയേറ്റത്. പിന്നീട് നായ ചാകുകയും ചെയ്‌തു.
പേയുടെ ലക്ഷണങ്ങൾ സംശയിച്ചതിനെ തുടർന്ന് ജഡം പൂക്കോട് വെറ്ററിനറി കോളേജിൽ എത്തിച്ച് നടത്തിയ വിശദ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
കൂടരഞ്ഞിയിൽ ഇന്നലെ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ തെരുവ് നായയുടെ ആക്രമണത്തിൽ കടിയേറ്റ ഓരോ വ്യക്തിക്കും 10000 രൂപ വീതം നൽകാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തു.
രാവിലെ 5.30 നു പള്ളിയിൽ പോയ ഒരാൾക്കാണ് ആദ്യം നായയുടെ കടിയേറ്റത്. പിന്നീട് സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ ഏഴോളം പേർക്ക് കടിയേൽക്കുകയായിരുന്നു. ഉച്ചവരെ കൂടരഞ്ഞി ടൗൺ പ്രദേശത്ത് ഭീതി പരത്തിയ നായയെ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫിന്റെ നേതൃത്വത്തിലുള്ള അധികൃതരും നാട്ടുകാരും ചേർന്ന് പിടികൂടിയത്.
നായയുടെ കടിയേറ്റ ആളുകൾ ആരോഗ്യവകുപ്പിൻ്റെ നിർദ്ദേശ പ്രകാരം ഭയപ്പെടാതെ കൃത്യമായ ചികിത്സയും പ്രതിരോധ മാർഗ്ഗങ്ങളും സ്വീകരിക്കണമെന്നും വളർത്തു മൃഗങ്ങൾക്ക് കടിയേറ്റിട്ടുണ്ടങ്കിൽ വിശദ വിവരങ്ങൾ കൂമ്പാറ വെറ്ററിനറി സർജജൻ ഡോ. ദിജേഷ് ഉണ്ണികൃഷ്‌ണൻ 9745434865 കക്കാടംപൊയിൽ വെറ്ററിനറി സർജജൻ ഡോ: അഞ്ജലി 8943536998 ലൈവ്സ്റ്റോക്ക് ഇൻസ്പെക്‌ടർ ജസ്വിൻ തോമസ് 7306163500 എന്നിവരെ അറിയിക്കണമെന്നും കൂമ്പാറ വെറ്ററിനറി സർജജൻ ഡോ.ദിജേഷ് ഉണ്ണികൃഷ്ണൻ അറിയിച്ചു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FktrTGHj9AL6MyGJAzUck3