കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ സമ്പൂർണ്ണ ക്രാഡിൽ അംഗൻവാടികൾ

കോടഞ്ചേരി ഗ്രാമപഞ്ചായത്തിനെ “ബാലസൗഹൃദ ഗ്രാമപഞ്ചായത്ത് ” ആക്കുന്നതിന്റെ ആദ്യപടിയായി 33 ൽ 33 അംഗൻവാടികളും ശിശു സൗഹൃദ (ക്രാഡിൽ) അംഗൻവാടികൾ ആക്കി മാറ്റി.

കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 33 അംഗൻവാടികളിൽ ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് 30 ഇടത്തും രണ്ടെണ്ണം ജില്ലാ പഞ്ചായത്ത് ഫണ്ടും ഒരെണ്ണം ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് സമ്പൂർണ്ണ ശിശു സൗഹൃദ അംഗൻവാടികൾ ആക്കി മാറ്റിയത്.

ശിശു സൗഹൃദ അംഗൻവാടികളിൽ വിവിധ നിറങ്ങളിലും രൂപങ്ങളിലും ഉള്ള ഫർണിച്ചറുകൾ, കളി ഉപകരണങ്ങൾ , മേശ, കസേര , ഫ്ലോർമാറ്റ് , ചുവർ ചിത്രങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ അംഗൻവാടികളിൽ ഒരുക്കിയിട്ടുണ്ട് .

സമ്പൂർണ്ണ ശിശു സൗഹൃദ അംഗൻവാടികളുടെ പഞ്ചായത്ത് തല ഉദ്ഘാടന കർമ്മം പാലക്കൽ അംഗൻവാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു .

വിദ്യാർത്ഥികളുടെ സർവ്വതോൻമുഖമായ വികസനത്തിന് ഉതകുന്ന വിധത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ ബാല സൗഹൃദ പദവിയിലേക്കുള്ള പ്രവർത്തനങ്ങളിൽ പരമപ്രധാനമാണെന്നും രാഷ്ട്ര നിർമ്മിതിയുടെ ഭാഗമാകേണ്ട ഭാവി പൗരന്മാരെ വാർത്തെടുക്കുന്നതിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രഥമ പരിഗണന നൽകുന്നുണ്ട് എന്നും ഉദ്ഘാടന പ്രസംഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു .

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്നാ അശോകൻ മുഖ്യ അതിഥി ആയിരുന്നു. വാർഡ് മെമ്പർമാരായ റീന സാബു , ലിസി ചാക്കോ , ജമീല അസീസ് , വനജ വിജയൻ , ഷാജി മുട്ടത്ത് , ബിന്ദു ജോർജ് റോസിലി മാത്യു , ഐസിഡിഎസ് സൂപ്പർവൈസർ ഉദയ കെ ജോയ് , കമ്മ്യൂണിറ്റി വുമൺ കൗൺസിലർ മെബിന തമ്പി , അംഗൻവാടി വർക്കർ തങ്കമ്മ , ഹെൽപ്പർ ഷീബ പി സി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .ALMC അംഗങ്ങൾ ആശാവർക്കർ കുടുംബശ്രീ അംഗങ്ങൾ പ്രദേശവാസികൾഎന്നിവർ സന്നിഹിതരായിരുന്നു


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FktrTGHj9AL6MyGJAzUck3

Sorry!! It's our own content. Kodancherry News©