താമരശ്ശേരി മേരിമാത കത്തീഡ്രൽ ടീം ജേതാക്കൾ
തിരുവമ്പാടി: പുല്ലുരാംപാറ മലബാർ സ്പോർട്സ് അക്കാദമിയുട ആഭിമുഖ്യത്തിൽ സെന്റ് ജോസഫ്‌സ് ഹയർസെക്കൻഡറി സ്‌കൂൾ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന മനോജ് മാത്യു മെമ്മോറിയൽ ഏകദിന വോളിമേളയിൽ താമരശ്ശേരി മേരിമാതാ കത്തീഡ്രൽ ടീം രണ്ടിനെതിരേ മൂന്ന് ഗെയിമുകൾക്ക് ഓമശ്ശേരി വോളി ടീമിനെ പരാജയപ്പെടുത്തി. തിരുവമ്പാടി എം എൽ എ ലിൻ്റോ ജോസഫ് മേള ഉദ്ഘാടനം ചെയ്തു ഫാ.സെബാസ്റ്റ്യൻ പുരയിടത്തിൽ, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ, മേഴ്സി പുളിക്കാട്ട്, രാമചന്ദ്രൻ കരിമ്പിൽ, ജോസ് മാത്യൂ , ടി ടി കുര്യൻ, സോമൻ പി കെ ജോൺസൺ പുളിമൂട്ടിൽ എന്നിവർ ആശംസകൾ നേർന്നു. സമാപന സമ്മേളനത്തിൽ സംസ്ഥാന സ്പോർടസ് കൗൺസിൽ അംഗം പി.ടി അഗസ്റ്റിൻ ട്രോഫിയും ക്യാഷ് അവാർഡും വിതരണം ചെയ്തു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/KHbkrtmucLV6Cefd6xzh5k