ജില്ലാതല വോളിബോൾ ടൂർണ്ണമെൻ്റ് 16,17 തീയതികളിൽ കോടഞ്ചേരിയിൽ
കോടഞ്ചേരി: കോടഞ്ചേരി യങ് ലയൺസ് സ്പോർട്‌സ് ക്ലബ്ബ് വി.കെ. ജോണി വട്ടപ്പാറ മെമ്മോറിയൽ ജില്ലാതല വോളിബോൾ ടൂർണ്ണമെൻ്റ് കോടഞ്ചേരി സെൻ്റ് ജോസഫ്‌സ് ഹൈസ്‌കൂൾ ഫ്ളഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ ഈ മാസം 16,17 തീയതികളിൽ വൈകിട്ട് നടക്കും.
▶️ ഉദ്ഘാടന (16, ശനി) മത്സരത്തിൽ കർമ്മ കരുവണ്ണൂർ,ഡേറിംഗ് ബറ്റാലിയൻ പഞ്ചാബ് നെ വൈകിട്ട് 6:30ന് നേരിടും.
▶️ അന്നേ ദിവസം തന്നെ രണ്ടാമത്തെ മത്സരത്തിൽ ബ്രദേഴ്സ‌് അരിമ്പ്ര,വോളി ഫ്രണ്ട്സ് പയിമ്പ്രയും തമ്മിൽ രാത്രി എട്ടുമണിക്ക് ഏറ്റുമുട്ടും.
▶️ ഫൈനൽ മത്സരം ഞായറാഴ്ച (17) വൈകിട്ട് 7.00 മണിക്ക് നടക്കും.രണ്ടാം സമ്മാനം നേടുന്ന ടീമിന് സി.പി. ജോസഫ്,ചിന്നമ്മ ജോസഫ് മെമ്മോറിയൽ ട്രോഫിയും ക്യാഷ് അവാർഡും ലഭിക്കും.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/KHbkrtmucLV6Cefd6xzh5k