കുടിവെള്ള വിതരണം ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വരൾച്ച ബാധിത പ്രദേശങ്ങളിൽ കുടിവെള്ളം ദൗർലഭ്യം നേരിടുന്ന കുടുംബങ്ങൾക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം മൈക്കാവ് പതിമൂന്നാം വാർഡ് പീച്ചാംപാറയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി കുടിവെള്ള വിതരണം നടത്തി നിർവഹിച്ചു.

വൈസ് പ്രസിഡണ്ട് ചിന്നാ അശോകന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ചടങ്ങിൽ വാർഡ് മെമ്പർ ജോർജുകുട്ടി വിളക്കുന്നേൽ, ലിസി ചാക്കോ മറ്റു പ്രദേശവാസികൾ എന്നിവർ സന്നിഹിതരായിരുന്നുകോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ 21 വാർഡുകളിലെയും കുടിവെള്ള ദൗർലഭ്യം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് വാർഡ് മെമ്പർമാരെ അറിയിക്കുന്ന പക്ഷം കുടിവെള്ളം വിതരണം നടത്തുന്നതാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/KHbkrtmucLV6Cefd6xzh5k

Sorry!! It's our own content. Kodancherry News©