വേളംകോട് ഹയർ സെക്കന്ററി സ്കൂളിനു 2023-24 വർഷത്തെ ഇന്നോവറ്റീവ് പുരസ്‌കാരം ലഭിച്ചു

കോടഞ്ചേരി : കൊടുവള്ളിബി ആർ സിയ്ക്ക് കീഴിൽ നൂതന അക്കാദമിക പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായ *ഇന്നവേറ്റീവ് സ്കൂൾ അവാർഡ് 2024* ഹയർ സെക്കൻഡറി വിഭാഗത്തിൽ വേളങ്കോട് സെന്റ് ജോർജ്സ് ഹയർസെക്കൻഡറി സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു. 2022-23 അധ്യയന വർഷത്തിലും സ്കൂൾ പ്രസ്തുത പുരസ്കാരം കരസ്ഥമാക്കിയിരുന്നു.

കൊടുവള്ളി ബി ആർ സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആദരം 2024 ചടങ്ങിൽ അംഗീകാരപത്രവും 5000/- രൂപ ക്യാഷ് അവാർഡും സ്കൂളിനുവേണ്ടി പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ ഏറ്റുവാങ്ങി.കൊടുവള്ളി ബി ആർ സി പ്രിൻസിപ്പാൾ ഫോറം കോഓഡിനേറ്റർ എം മുഹമ്മദലി അധ്യക്ഷനായ ചടങ്ങിൽ കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ എം അഷറഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു പുരസ്‌കാരം നൽകി സ്കൂളിനെ ആദരിച്ചു.

പ്രൊജക്റ്റ്‌ ഓഫീസർ മെഹറലി വി എം, കൊടുവള്ളി എ ഇ ഒ അബ്ദുൾ ഖാദർ, താമരശ്ശേരി എ ഇ ഒ സതീഷ് കുമാർ, എന്നിവർ സംസാരിച്ചു.ബി ആർ സി ട്രെയിനർ മുഹമ്മദ് റാഫി പി വി ചടങ്ങിൽ കൂടിയവർക്ക് നന്ദി അർപ്പിക്കുകയും ചെയ്തു.വിദ്യാർത്ഥികളുടെയും, അദ്ധ്യാപകരുടെയും, രക്ഷിതാക്കളുടെയും, പൊതുസമൂഹത്തിന്റെയും നിർലോഭമായ സഹകരണവും ഒത്തൊരുമയും ശക്തമായ പി ടി എ യും മാനേജ്‌മെന്റുമാണ് സ്കൂളിനെ മികവോടെ മൂന്നോട്ടു നയിക്കുന്നത്.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/KHbkrtmucLV6Cefd6xzh5k

Sorry!! It's our own content. Kodancherry News©