നിർധനരായ കുടുംബങ്ങളിലെ സ്ത്രീകൾക്ക് വർഷം തോറും ഒരു ലക്ഷം രൂപ- കോൺഗ്രസിന്റെ നാരി ന്യായ് ഗ്യാരന്റി പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി എംപി
മുക്കം : കൈത്താങ്ങ് പദ്ധതിയിലൂടെ നിർമ്മിച്ച 14 കുടുംബങ്ങൾക്കുള്ള വീടിന്റെ താക്കോൽദാന ചടങ്ങ് കാരശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു, രാഹുൽ ഗാന്ധി എം. പി ഓൺലൈനിലൂടെ പരിപാടി ഉദ്ഘാടനം ചെയ്തു. 2024ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ നാരി ന്യായ് ഗ്യാരണ്ടിയിലൂടെ പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക് വർഷം തോറും ഒരു ലക്ഷം രൂപ നൽകുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു. രാഹുൽ ഗാന്ധി എം. പിയുടെ നിർദേശ പ്രകാരം വയനാട് പാർലിമെന്റ് മണ്ഡലത്തിലെ പ്രാദേശിക യു. ഡി. എഫ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന കൈത്താങ്ങ് പദ്ധതിയുടെ നാലാം ഘട്ടമാണ് നടന്നത്.
ആദ്യ ഘട്ടത്തിൽ 25 വീടുകൾ രണ്ടാം ഘട്ടത്തിൽ 6 വീടുകൾ മൂന്നാം ഘട്ടത്തിൽ 9 വീടുകൾ ആകെ 54 വീടുകളാണ് ഇതുവരെ പൂർത്തികരിച്ചത്. നിരവധി വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. വീടുകളുടെ താക്കോൽ ദാനം വണ്ടൂർ നിയോജകമണ്ഡലം എംഎൽഎ എ. പി അനിൽകുമാർ നിർവഹിച്ചു. കൽപ്പറ്റ നിയോജകമണ്ഡലംഅഡ്വ എംഎൽഎയ്ക്ക് അഡ്വ ടി. സിദ്ദിഖ് എം. എൽ. എ അധ്യക്ഷത വഹിച്ചു, മുസ്ലിം ലീഗ് സംസ്‌ഥാന സെക്രട്ടറി സി. പി ചെറിയ മുഹമ്മദ്, കെ. പി. സി. സി മെമ്പർ എൻ. കെ അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. കോഴിക്കോട് ഡി. സി. സി പ്രസിഡന്റ് കെ. പ്രവീൺകുമാർ സ്വാഗതവും മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സി. കെ കാസിം നന്ദിയും പറഞ്ഞു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/KHbkrtmucLV6Cefd6xzh5k