തെരഞ്ഞെടുപ്പ് കമ്മിഷൻ അന്തിമ കണക്ക് പുറത്തുവിട്ടു, കൂടുതൽ പോളിങ് വടകരയിൽ; സംസ്ഥാനത്ത് ആകെ 71.27 % പോളിങ്
ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 71.27 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. സംസ്ഥാനത്ത് ആകെയുള്ള 2,77,49,158 വോട്ടര്‍മാരില്‍ 1,97,77478 പേരാണ് ഏപ്രില്‍ 26 ന് പോളിങ് ബൂത്തുകളിലെത്തി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ വഴി വോട്ട് രേഖപ്പെടുത്തിയത്. ഇവരില്‍ 94,75,090 പേര് പുരുഷ വോട്ടര്‍മാരും 1,0302238 പേര് സ്ത്രീ വോട്ടര്‍മാരും 150 പേര് ഭിന്നലിംഗ വോട്ടര്‍മാരുമാണ്. ആബ്സന്റീ വോട്ടര്‍ വിഭാഗത്തില്‍ 1,80,865 വോട്ടും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ വിഭാഗത്തില്‍ 41,904 പോസ്റ്റല്‍ വോട്ടും രേഖപ്പെടുത്തിയിട്ടുണ്ട്. 85 വയസ്സിന് മുകളില്‍ പ്രായമായവര്‍, ഭിന്നശേഷി വോട്ടര്‍മാര്‍, കോവിഡ് ബാധിതര്‍, അവശ്യസേവന വിഭാഗങ്ങളിലെ ജോലിക്കാര്‍ എന്നിവരാണ് ആബ്സന്റീ വോട്ടര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയവരും അവശ്യസേവനവിഭാഗങ്ങള്‍ക്കായി ഒരുക്കിയ വോട്ടര്‍ ഫെസിലിറ്റഷേന്‍ കേന്ദ്രങ്ങളിലെത്തി(വിഎഫ്സി) വോട്ട് രേഖപ്പെടുത്തിയവരും ഇതില്‍ ഉള്‍പ്പെടും.
ആബ്സന്റീ വോട്ടര്‍മാരുടെ മണ്ഡലം തിരിച്ചുള്ള കണക്ക് താഴെ: തിരുവനന്തപുരം-8006, ആറ്റിങ്ങല്‍-11883, കൊല്ലം-8599, ആലപ്പുഴ-11842, മാവേലിക്കര-12049, പത്തനംതിട്ട-12138, കോട്ടയം-11965, ഇടുക്കി-7728, എറണാകുളം-5531, ചാലക്കുടി-4339, തൃശൂര്‍-9133, മലപ്പുറം-6013, പൊന്നാനി-5330, പാലക്കാട്-7630, ആലത്തൂര്‍-8936, കോഴിക്കോട്-9524, വടകര-10059, വയനാട്-8100, കണ്ണൂര്‍-12521, കാസര്‍കോട്-9539.
മണ്ഡലാടിസ്ഥാനത്തിലുളള തപാല്‍ വോട്ടുകളുടെ എണ്ണം: തിരുവനന്തപുരം-3449, ആറ്റിങ്ങല്‍-2227, കൊല്ലം-3468, ആലപ്പുഴ-3162, മാവേലിക്കര-3525, പത്തനംതിട്ട-1918, കോട്ടയം-2413, ഇടുക്കി-1107, എറണാകുളം-1185, ചാലക്കുടി-1428, തൃശൂര്‍-1931, മലപ്പുറം-1007, പൊന്നാനി-1117, പാലക്കാട്-1668, ആലത്തൂര്‍-1843, കോഴിക്കോട്-2341, വടകര-2800, വയനാട്-1477, കണ്ണൂര്‍-2384, കാസര്‍കോട്-1454.
സൈനികര്‍ക്കുള്ള സര്‍വീസ് വോട്ടിന് 57,849 സൈനികരാണ് ഇക്കുറി അപേക്ഷിച്ചിട്ടുള്ളത്. ഇതില്‍ 8277 വോട്ടര്‍മാരാണ് ഏപ്രില്‍ 27 വരെ വോട്ട് രേഖപ്പെടുത്തി അയച്ചിട്ടുള്ളത്. വോട്ടെണ്ണല്‍ തുടങ്ങുന്നത് വരെ സര്‍വീസ് വോട്ട് സ്വീകരിക്കുമെന്നും മുഖ്യതിരഞ്ഞടുപ്പ് ഓഫീസര്‍ അറിയിച്ചു.