പരിസ്ഥിതി ദിനത്തിൽ കോടഞ്ചേരി അങ്ങാടി സൗന്ദര്യവൽക്കരിക്കുന്നു

 കോടഞ്ചേരി: ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചാം തീയതി കോടഞ്ചേരി ഗ്രാമപഞ്ചായത്തും ശ്രേയസ് ബത്തേരിയുടെയും സംയുക്ത നേതൃത്വത്തിൽ വ്യാപാരി വ്യവസായികളുടെയും ഓട്ടോ-ടാക്സി ഡ്രൈവർമാരുടെയും സന്നദ്ധപ്രവർത്തകരുടെയും സംയുക്ത സഹകരണത്തോടുകൂടി കോടഞ്ചേരി അങ്ങാടിയിൽ ഫുട്പാത്തുകളോടനുബന്ധിച്ച് സ്ഥാപിച്ചിരിക്കുന്ന കൈവരികളിൽ മനോഹരങ്ങളായ ചെടിച്ചട്ടികൾ സ്ഥാപിക്കുന്നു.

 കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംസ്കരണ പദ്ധതിയായ “ക്ലീൻ ഗ്രീൻ കോടഞ്ചേരി” ക്യാമ്പയിനിൽ ഉൾപ്പെടുത്തി ശ്രേയസ് ബത്തേരിയുടെ സഹായത്താൽ 100 ചെടിച്ചട്ടികളും കോടഞ്ചേരി ടൗണിലെ വിവിധ വ്യാപാരികൾ ,  മറ്റു സുമനസ്സുകൾ എന്നിവർ സ്പോൺസർ ചെയ്യുന്ന 100 ചെടിച്ചട്ടികൾ ഉൾപ്പെടെ 200 പൂച്ചെടികൾ ഒന്നാം ഘട്ടത്തിൽ സ്ഥാപിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്

കോടഞ്ചേരി അങ്ങാടിയുടെ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മിനി കോൺഫറൽ ചേർന്ന് ആലോചന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു

വൈസ് പ്രസിഡണ്ട് ചിന്നാ അശോകന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 

ശ്രേയസ് ബത്തേരിയുടെ പ്രതിനിധികളായി ഫാ. തോമസ് മണിത്തോട്ടം , ഫാ. സിജോ പന്തപള്ളി എന്നിവർ പദ്ധതി രൂപരേഖയും പരിപാലനത്തിന്റെ പ്രാധാന്യവും വിശദീകരിച്ചു .

ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വനജ വിജയൻ , സിബി ചിരണ്ടായത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ , വാസുദേവൻ ഞാറ്റുകാലായിൽ ,ജമീല അസീസ് , റോസിലി മാത്യൂ ,റിയാനസ് സുബൈർ , സിസിലി ജേക്കബ് ,ലീലാമ്മ കണ്ടത്തിൽ ,റോസമ്മ കയത്തുങ്കൽ ,ഷാജി മുട്ടത്ത്, ബിന്ദു ജോർജ്, ചിന്നമ്മ മാത്യു, റീന സാബു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സീനത്ത് കെ, അസിസ്റ്റൻറ് സെക്രട്ടറി ശ്രീനിവാസൻ, ഹെൽത്ത് ഇൻസ്പെക്ടർ ശാലു പ്രസാദ്, 35 ഓളം വ്യാപാരികൾ,    ശ്രേയസ് പ്രോഗ്രാം കോഡിനേറ്റർ ലിസി റെജി എന്നിവർ സംബന്ധിച്ചു.

യോഗ തീരുമാനപ്രകാരം വരും ദിവസങ്ങളിൽ കോടഞ്ചേരി അങ്ങാടിയിലെ മുഴുവൻ വ്യാപാരസ്ഥാപനങ്ങളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സൗന്ദര്യവൽക്കരണ ബോധവൽക്കരണ പരിപാടിയുടെ സ്പോൺസർഷിപ്പ് കണ്ടെത്തുവാനും തീരുമാനിച്ചു.

ജൂൺ അഞ്ചിന് ജനകീയ പങ്കാളിത്തത്തോടെ വ്യാപാരികളുടെയും ഓട്ടോ ടാക്സി ഡ്രൈവർമാരുടെയും മറ്റു സുമനസ്സുകളുടെയും സംയുക്ത സഹകരണത്തോടുകൂടി കോടഞ്ചേരി ടൗൺ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളുടെ ഒന്നാംഘട്ട ഉദ്ഘാടനം സംഘടിപ്പിക്കുമെന്നും പ്ലാസ്റ്റിക് അടക്കമുള്ള അജയ് വ മാലിന്യങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കണം എന്നും ഉപയോഗിക്കുന്നവ ശാസ്ത്രീയ സംസ്കരണത്തിനായി ഹരിതമസേനയ്ക്ക് കൈമാറണം എന്നും ഗ്രാമീണ ടൂറിസം പ്രോത്സാഹനത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളിൽ പൊതുജന പങ്കാളിത്തവും സഹകരണവും ഉണ്ടാകണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു.


Sorry!! It's our own content. Kodancherry News©