കോടഞ്ചേരിയിലേക്ക് മുൻപ് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ്സുകൾ പുനരാരംഭിക്കണം.

കോടഞ്ചേരി: കോടഞ്ചേരി ഭാഗത്തേക്ക്‌ മുൻപ് സർവീസ് നടത്തിയിരുന്ന ചെമ്പുകടവ്- പാലാ,കൂരോട്ടുപാറ- പാലക്കാട്, തിരുവമ്പാടി നെല്ലിപൊയിൽ -കണ്ണൂർ എന്നീ ബസുകൾ ഉടനെ പുനസ്ഥാപിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്‌ കോടഞ്ചേരി യൂണിറ്റ് ആവശ്യപ്പെട്ടു. അതുപോലെ അഗസ്ത്യൻമുഴി കൈതപ്പൊയിൽ റോഡിൽ ബസുകൾ അനുവദിച്ച് വയനാട്,മലപ്പുറം ജില്ല കളെ ബന്ധിപ്പിക്കാൻ ആവശ്യത്തിന് ബസുകൾ പുതുതായി അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മൂന്നു മാസം മുൻപ് ട്രാൻസ്‌പോർട് മന്ത്രി, കമ്മീഷണർ എന്നിവർക്ക് ആയിരത്തിൽപരം പൊതുജനങ്ങളുടെ ഒപ്പ് ശേഹരിച്ചു നിവേദനം കൊടുത്തിരുന്നു എങ്കിലും സർക്കാർ ഇതുവരെ തിരിഞ്ഞു നോക്കിയില്ല എന്ന് കമ്മിറ്റി വിലയിരുത്തി. ഈ സാഹചര്യത്തിൽ തിരുവമ്പാടി കെഎസ്ആർടിസി ഡിപ്പോയിലേക്ക് പിക്കറ്റിങ് ഉൾപ്പെടെ ഉള്ള സമരപരിപാടിയിലേക്ക് നീങ്ങാനും യോഗം തീരുമാനിച്ചു.

കോടഞ്ചേരി ഫൊറോന ഡയറക്ടർ ഫാ.കുര്യാക്കോസ് ഐകുളമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ്‌ഷാജു കരിമഠത്തിൽ യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷില്ലി സെബാസ്റ്റ്യൻ, ട്രഷറർ ബിബിൻ കുന്നത്ത്‌.ജോജോ പള്ളിക്കാമഠത്തിൽ. തങ്കച്ചൻ ആയത്തുപാടത്ത് എന്നിവർ പ്രസംഗിച്ചു.

Sorry!! It's our own content. Kodancherry News©