ശുചിത്വ കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2023-24 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 13 ലക്ഷം രൂപ ചിലവിൽ കണ്ണോത്ത് സെന്റ് ആൻറണീസ് ഹൈസ്കൂളിൽ പൂർത്തീകരിച്ച ശുചിത്വ കോംപ്ലക്സിന്റെ ഉദ്ഘാടന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു ഗ്രാമപഞ്ചായത്തിന്റെ സി. എഫ്. സി,എസ്.ബി എം ഫണ്ടുകൾ ഉപയോഗിച്ചുകൊണ്ട് 9 ലക്ഷം രൂപ മുതൽമുടക്കിൽ 6 യൂണിറ്റ് ശൗചാലയങ്ങളും നാല് ലക്ഷം രൂപ മുതൽ മുടക്കിൽ സെപ്റ്റിക് ടാങ്ക് സംവിധാനവും ഉൾപ്പെടെ 13 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തികളാണ് പൂർത്തീകരിച്ച് കണ്ണോത്ത് ഹൈസ്കൂളിലെ വിദ്യാർത്ഥിനികൾക്ക് ഉപയോഗത്തിനായി തയ്യാറാക്കിയിരിക്കുന്നത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്ന അശോകന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. ആഗസ്റ്റിൻ ആലുങ്കൽ മുഖ്യാതിഥിയായിരുന്നു ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ ജമീലാ അസീസ്, ഷാജു ടി പി തേന്മല, വാസുദേവൻ ഞാറ്റുകാലായിൽ, ലീലാമ്മ കണ്ടത്തിൽ, പിടിഎ പ്രസിഡണ്ട് അഭിലാഷ് ജേക്കബ്, വിദ്യാർത്ഥി പ്രതിനിധി ആൻഡ്രീസാ എൻജിനീയറിങ് വിഭാഗം ഓവർസിയർ ഹനീഫ യുകോൺട്രാക്ടർ ജോസ് വിലങ്ങുപാറ,എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു
ഉദ്ഘാടന ചടങ്ങിന് സ്കൂൾ ഹെഡ്മാസ്റ്റർ റോഷൻ മാത്യു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അജോഷ് ജോസ് നന്ദിയും രേഖപ്പെടുത്തി