മിൽമ ആശ്രയ നീതി മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനം വ്യാഴാഴ്ച

കോടഞ്ചേരി:1959 ൽ രജിസ്റ്റർ ചെയ്ത് 1960 ൽ പ്രവർത്തനമാരംഭിച്ച കോടഞ്ചേരി ക്ഷീരോൽപാദക സഹകരണ സംഘം കർഷർക്ക് ആവശ്യമായ ക്ഷേമ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നാടത്തുന്നതിൽ എപ്പോഴും മുൻപന്തിയിലാണ്. മിൽമ മലബാർ മേഖല യൂണിയൻ നടപ്പിലാക്കുന്ന വിവിധ കർഷക ക്ഷേമ പദ്ധതികൾ സംഘം സമയബന്ധിതമായി ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നുണ്ട്. ചികിത്സാരംഗത്ത് വളരെയേറെ പ്രയാസമനുഭവിക്കുന്ന സാഹചര്യത്തിൽ ചികിത്സാ ചെലവ് കുറയ്ക്കുന്നതിന് മിതമായ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ മലബാർ മേഖല യൂണിയൻ ആവിഷ്കരിച്ച പുതിയ പദ്ധതിയാണ് മിൽമ ആശ്രയ നീതി മെഡിക്കൽ സ്റ്റോറുകൾ, മലബാർ മിൽമയുടെ 2024- 25 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയായ” കരുതലും ക്ഷേമവും” എന്ന പ്രമേയത്തെ ആസ്പദമാക്കി മേഖല യൂണിയൻറെ സാമ്പത്തിക സഹായത്തോടെ കോടഞ്ചേരി ക്ഷീരോൽപാദക സഹകരണ സംഘത്തിന് പുലിക്കയത്ത് അനുവദിച്ച മിൽമ ആശ്രയ നീതി മെഡിക്കൽ സ്റ്റോറിന്റെ ഔപചാരികമായ ഉദ്ഘാടനം 2024 ആഗസ്റ്റ് 29ന് വൈകുന്നേരം 4.30 ന് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. എം അഷറഫിന്റെ അധ്യക്ഷതയിൽ മിൽമ ചെയർമാൻ കെ.എസ് മണി നിർവഹിക്കുകയാണ്.

ക്ഷീര കർഷകർക്കുള്ള വിവിധ ധനസഹായ പദ്ധതികളുടെ വിതരണവും ഈ ചടങ്ങിൽ വെച്ച് വിതരണം ചെയ്യുന്നു. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ,ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥർ,മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ,മിൽമ ഉദ്യോഗസ്ഥർ,ക്ഷീര സംഘം പ്രിതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രിതിനിധികൾ പൊതുജനങ്ങൾ എന്നിവർ പങ്കെടുക്കുന്ന പ്രസ്തുത പരിപാടിയിലേക്ക് ഏവരും സ്നേഹപൂർവ്വം പങ്കെടുക്കണമെന്ന് പ്രസിഡന്റ് സേവ്യർ കിഴക്കേകുന്നേൽ, സെക്രട്ടറി ജിനു തോമസ് എന്നിവർ അറിയിച്ചു.

Sorry!! It's our own content. Kodancherry News©