കൂടത്തായി വില്ലേജ് ഓഫീസിലേക്ക് ധർണ സമരം നടത്തി

കോടഞ്ചേരി: ഇ.എസ്.എ കരട് വിജ്ഞാപനത്തിൽ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് കോടഞ്ചേരി മണ്ഡലം പതിമൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂടത്തായി വില്ലേജ് ഓഫീസിലേക്ക് ധർണ സമരം നടത്തി .ധർണ്ണ സമരം കർഷക കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ടു മലയുടെ അധ്യക്ഷതയിൽ കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ ബോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു.

ഇ.എസ്.എ കരട് വിജ്ഞാപനം കേരളത്തെ സംബന്ധിച്ച് സാധുവാകുവാൻ കരടിൽ പറയുന്ന പ്രകാരം പൊതുജനങ്ങൾക്ക് പരാതികൾ സമർപ്പിക്കാൻ തക്കവിധത്തിൽ കേരള സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച ഇ.എസ്.എ. റിപ്പോർട്ടും ഈ അടുത്തകാലത്ത് തയ്യാറാക്കി എന്ന് പറയുന്ന പുതിയ ഇ.എസ്.എ കോഡിനേറ്റ്സ് മാപ്പുകളും ബയോഡൈവേഴ്സിറ്റി ബോർഡിൻ്റെ വെബ്സൈറ്റിൽ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മലയോര മേഖലയിലെ കർഷകരോട് സർകാർ കാണിക്കുന്ന ഇരട്ടത്താപ്പ് നയം അവസാനിപ്പിക്കണം എന്നും അല്ലാത്ത പക്ഷം ശക്തമായ സമരവുമായി കോൺഗ്രസ് രംഗത്തിറങ്ങുമെന്നും ബോസ് ജേക്കബ് പറഞ്ഞു.

യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ജോബി ഇലന്തൂർ മുഖ്യ പ്രഭാഷണം നടത്തി,കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി മാരായ ബാബു പട്ടരാട്ട്,അഗസ്റ്റിൻ മഠത്തിപറമ്പിൽ കർഷ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് ഷിജു ചെമ്പനാനി,മണ്ഡലം പ്രസിഡൻ്റ് വിൻസൻ്റ് വടക്കേമുറിയിൽ,മണ്ഡലം വൈസ് പ്രസിഡൻ്റ് ജോസ് പെരുംപള്ളി,കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സാബു അവണ്ണൂർ,ഏലിയാസ് കണ്ണാണ്ടയിൽ,കുമാൻ കരിമ്പിൽ, മത്തായി പേരിയേടത്ത്,ചന്ദ്രൻ മങ്ങാട്ടുകുന്നേൽ,സാബു കുര്യാക്കോസ് എന്നിവർ സംസാരിച്ചു.

Sorry!! It's our own content. Kodancherry News©