കോടഞ്ചേരിക്ക് ഒരു ചരിത്രമുണ്ട്.. നാടക രചയിതാക്കളും, ഗായകരും, കഥാകൃത്തുക്കളും, സംഗീത സംവിധായകരും, സിനിമാ അഭിനേതാക്കളും, അധ്യാപകരും, രാഷ്ട്രീയ നേതാക്കളും, ചിത്രരചയിതാക്കളും, കലാ സാംസ്കാരിക നായകരും, ആയോധന വിദഗ്ദ്ധരും അങ്ങനെ അങ്ങനെ ഒരുപാട് മഹാരഥന്മാർ ജനിച്ചു, ജീവിച്ചു വളർന്ന നാട്. ഇവരെ കൂടാതെ ദിവസ ജീവിതത്തിന് വേണ്ടി അദ്ധ്വാനിക്കുന്ന ഒരു വലിയ വിഭാഗം ആളുകൾ, കൃഷിക്കാർ, വാഹനം ഓടിക്കുന്നവർ, തൊഴിലാളികൾ ഇവരുടെയൊക്കെ സ്വന്തം നാടാണ് കോടഞ്ചേരി.
ഇതിൽനിന്നും ഒരുപാട് പേർ കുടുംബസമേതവും, ഒറ്റക്കും ഒക്കെയായി നമ്മുടെ നാടുവിട്ട് അന്യദേശത്തേക്കും, കേരളത്തിനും പുറമെയും, ഇന്ത്യക്കു പുറത്തുമൊക്കെ താമസമായി. ഇവരൊക്കെ ദിവസത്തിൽ ഒന്നെങ്കിലും കോടഞ്ചേരി എന്ന പേര് ഓർക്കാതെ ഇരിക്കാറില്ല. ലോകത്തിന്റെ ഏതു കോണിലായാലും കോടഞ്ചേരി നിങ്ങളുടെ ഒപ്പമുണ്ട്, നിങ്ങൾ കോടഞ്ചേരിക്ക് ഒപ്പമുണ്ട്. അത് ഉറപ്പിച്ചു കാണിക്കുവാൻ ഞങ്ങളാൽ കഴിയുന്ന രീതിയിൽ നിങ്ങൾക്കായി ഒരു പേജ്. നിങ്ങളുടെ വിശേഷങ്ങൾ ഇവിടെ അറിയിക്കാം. നമ്മുടെ നാട്ടിൽ ഉള്ളവരെ വിജയത്തിന്റെയും, പ്രയത്നത്തിന്റെയും കഥകൾ കേൾപ്പിക്കാം. കോടഞ്ചേരിയുടെ, നിങ്ങളുടെ സ്വന്തം വെബ് സൈറ്റ് ആയ കോടഞ്ചേരി.കോം ഇലൂടെ.. ഞങ്ങൾ കാത്തിരിക്കുന്നു നിങ്ങളുടെ ജീവിത കഥകൾക്കായ് .. കോടഞ്ചേരിയിലെ വളർന്നുവരുന്ന യുവജനങ്ങൾ നിങ്ങളെ കാണട്ടെ.. മാതൃക ആക്കട്ടെ