കോടഞ്ചേരി ന്യൂസ് – വാർത്തകൾ ഒറ്റ നോട്ടത്തിൽ: 21 June 2022
*********** ******************
നിര്യാതനായി🌹
കോടഞ്ചേരി: മൈക്കാവ് ചാഞ്ഞപിലാക്കൽ ഉതുപ്പ് (കൊച്ചേട്ടൻ, 82) നിര്യാതനായി.
സംസ്കാരം ഇന്ന് (21/06/2022 ചൊവ്വ) ഉച്ചയ്ക്ക് 12 മണിക്ക് മൈക്കാവ് സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയുടെ ഉണിത്രാംകുന്ന് സെമിത്തേരിയിൽ.
ഭാര്യ: പരേതയായ മേരി.
മക്കൾ: ലിസി, ജോയി, തമ്പി, ഷാജു.
മരുമക്കൾ: ബേബി പാത്തിച്ചാലിൽ (പയ്യന്നൂർ), സിൽവി താഴത്തേടത്ത്, ഷീജ പ്ലാക്കൽ, ദീപ താഴോടത്ത്.
************** *************
അറിയിപ്പ്:
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വാതിൽപ്പടി സേവന പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാ വാർഡിൽ നിന്നുമുള്ള 2 വോളണ്ടിയർ, ആശാവർക്കർ, ജനപ്രധിനിധികൾ വാർഡ് തല സംഘാടകസമിതി അംഗങ്ങൾ എന്നിവർക്ക് ഇന്ന് (21,06,2022) ഉച്ചക്ക് 1.30 മുതൽ 5.00 മണി വരെ മരിയൻ ഓഡിറ്റോറിയത്തിൽ വച്ച് പരിശീലനം നടത്തപ്പെടുന്നു. എല്ലാവരും കൃത്യ സമയത്ത് പങ്കെടുക്കേണ്ടതാണ് എന്ന് കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു.
*************** **************
കോഴിക്കോട് ദേവഗിരി കോളേജിൽ ബിരുദ കോഴ്സ്‌കളിലേക്കു പ്രവേശന നടപടികൾ ആരംഭിച്ചു
കോഴിക്കോട് ദേവഗിരി കോളേജിലെ എയ്ഡഡ് -സ്വാശ്രയ ബിരുദ കോഴ്സുകളിലേയ്ക്കുള്ള (2022-2023) പ്രവേശന നടപടിക്രമങ്ങൾ ആരംഭിച്ചു.കോളേജ് വെബ്സൈറ്റിലൂടെ *ഓൺലൈൻ ആയി മാത്രമേ* അപേക്ഷിക്കാനാകൂ. അപേക്ഷാഫീസ് ഓൺലൈനായി അടക്കേണ്ടതാണ്. ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള *അവസാന തീയ്യതി 10.07.2022*.
വെബ് സൈറ്റ്: www.devagiricollege.org
ഫോൺ നമ്പർ: 9562741106, 9061841107, 8891634582
**************** **************
നിര്യാതയായി🌹
കോടഞ്ചേരി : പുല്ലൂരാംപാറ കളക്കണ്ടത്തിൽ ശിഹാബുദ്ധീൻ (ഓട്ടോ ഡ്രൈവർ) ഭാര്യ ഹഫ്സത്ത് (20) നിര്യാതയായി.
മുറംമ്പാത്തി കിഴക്കെത്തിൽ അബ്ദുൽ സലാം- സുലൈഖ ദമ്പതികളുടെ മകളാണ്
മകൾ : ലൈബ ഇശൽ
സഹോദരങ്ങൾ:ആഷിക് ഹുസ്ന
*************** **************
ധർണ്ണാ സമരം നടത്തി
കോടഞ്ചേരി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ (ED) ഉപയോഗിച്ച് സോണിയ ഗാന്ധിയെയും , രാഹുൽഗാന്ധിയെയും വേട്ടയാടുന്നതിൽ പ്രതിഷേധിച്ച്, കേന്ദ്രസർക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തിനും എതിരെ
കുപ്പായക്കോട് പോസ്റ്റ് ഓഫീസിനു മുൻപിൽ നടത്തിയ ധർണ്ണാ സമരം മണ്ഡലം പ്രസിഡണ്ട് സന്തോഷ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു.
ബൂത്ത് പ്രസിഡണ്ട് ദേവസ്യ ചൊള്ളാമഠം അദ്ധക്ഷത വഹിച്ചു ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലം, ഷിൻജോ തൈക്കൽ, ബാബു ചേണാൽ, ബിജു CR, ബിജു അരീത്തറ, കെന്നടി പടപ്പനാനിക്കൽ , ഷാജു പാലക്കാട്ട്, സണ്ണി പാണക്കാട്ട് , ജോമി കപ്യാരുമല, ജോസ് റാത്തപ്പിള്ളി എന്നിവർ പങ്കെടുത്തു
*************** ***************
പോസ്റ്റ് ഓഫീസിൽ ഇന്റർനെറ്റ് തകരാർ : നിക്ഷേപകർ ധർണ്ണ നടത്തി
കോടഞ്ചേരി: കോടഞ്ചേരി പോസ്റ്റ് ഓഫീസിൽ ഇന്റർനെറ്റ് സംവിധാനം രണ്ട് മാസക്കാലമായി തകരാറിൽ ആയിട്ട്. ഇതുമൂലം നൂറുകണക്കിന് നിക്ഷേപകരാണ് കുടുക്കിൽ ആയിരിക്കുന്നത്.
എത്രയും പെട്ടെന്ന് ഈ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി ഏജന്റ്മാരും നിക്ഷേപകരും പോസ്റ്റ്ഓഫീസിനു മുന്നിൽ ധർണ നടത്തി.
ധർണ കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പിള്ളി, ആനി ജോൺ, മോളി ജോർജ്, മേരി തോമസ്, റീന സാമുവൽ, മേരി കെ ജെ എന്നിവർ പ്രസംഗിച്ചു.
************** **************
ലൈബ്രറി ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ വായനാ വാരത്തോടനുബന്ധിച്ച് നവീകരിച്ച സ്കൂൾ ലൈബ്രറി മാനേജർ ഫാ.അഗസ്റ്റിൻ ആലുങ്കൽ എയ്ഞ്ചൽ ബെന്നിക്ക് പുസ്തകം നൽകി ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ റോഷിൻ മാത്യു, പി.റ്റി.എ പ്രസിഡൻ്റ് ജെയിംസ് പി.ജി, അജേഷ് ജോസ്, ടീന ജോസ്, ഇൻഫൻറ് മേരി, ബീന ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.
**************** **************
ഫോക്കസ് പോയിന്റ് 2022-ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.
കോടഞ്ചേരി : വേളങ്കോട് സെന്റ് ജോർജ്ജസ് ഹയർ സെക്കൻഡറി സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് കരിയർ ഗൈഡൻസ് & അഡോലോസ്ന്റ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ *ഫോക്കസ് പോയിന്റ് 2022 തുടർപഠനം SSLC യ്ക്കു ശേഷം* എന്ന വിഷയത്തിൽ പത്താം ക്ലാസ്സ് പാസ്സായ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.
അദ്ധ്യാപികയും മാനേജ്മെന്റ് പ്രതിനിധിയുമായ സിസ്റ്റർ സുധർമ്മ എസ് ഐ സി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി പരിപാടി ഉദ്ഘാടനം നിർവ്വഹിക്കുകയും കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും വാർഡ് മെമ്പറുമായ സിബി ചിരണ്ടായത്ത് മുഖ്യ പ്രഭാഷണം നിർവ്വഹിക്കുകയും ചെയ്തു.
പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ ഏവർക്കും സ്വാഗതം അറിയിച്ചു.
യോഗത്തിന് അദ്ധ്യാപക പ്രതിനിധി റാണി ആൻ ജോൺസൺ, വിദ്യാർത്ഥി പ്രതിനിധി ബെനീറ്റ സണ്ണി എന്നിവർ ആശംസകൾ അറിയിക്കുകയും സൗഹൃദ ക്ലബ്ബ് കോർഡിനേറ്ററായ രാജി ജോസഫ് ഏവർക്കും നന്ദി അറിയിക്കുകയും ചെയ്തു.
ദേശീയ ഗാനത്തിനു ശേഷം സയൻസ്, കോമേഴ്‌സ്, ഹ്യുമാനിറ്റിക്സ് വിഭാഗങ്ങളുമായി ബന്ധപ്പെട്ട തുടർപഠന സാധ്യതകൾ അദ്ധ്യാപകരായ സ്മിത കെ, ജിൻസ് ജോസ് എന്നിവർ യഥാക്രമം ക്ലാസ്സുകൾ അവതരിപ്പിച്ചു.
തുടർന്ന് അഡ്മിഷനുമായി ബന്ധപ്പെട്ട പൊതു കാര്യങ്ങൾ, വിവിധ ഇനം ക്വാട്ടകളിലേക്കുള്ള അഡ്മിഷൻ, ഹയർ സെക്കന്ററി ഏകജാലകം എന്നിവിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ അദ്ധ്യാപകനായ റോഷൻ ചാക്കോ വിശദീകരിച്ചു.
വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സംശയ നിവാരണത്തോടെ പരിപാടി അവസാനിച്ചു. 120 പേർ പങ്കെടുത്ത
പ്രസ്തുത പരിപാടി വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്രദമായെന്നു ക്ലാസ്സിൽ പങ്കെടുത്ത വിദ്യാർത്ഥികളും രക്ഷിതാക്കളും അറിയിക്കുകയും സ്കൂൾ മാനേജ്മെന്റിനും സ്റ്റാഫിനും പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.
***************** ****************
സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ യോഗാ ദിനം ആചരിച്ചു
കോടഞ്ചേരി:സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ യോഗാ ദിനം ആചരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യോഗാ ദിനാചരണം ബോധിധർമ്മ ഇന്റർനാഷണൽ സ്കൂൾ ഓഫ് ഡ്രാമ ഡയറക്ടർ സുധീഷ് .ഒ.പി നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
ജീവിത ശൈലീ രോഗങ്ങളും മാനസിക സംഘർഷങ്ങളും ഒഴിവാക്കി യോഗാ പരിശീലനത്തിലൂടെ ആരോഗ്യകരമായ ജീവിതം സാധ്യമാകുമെന്ന് യോഗാസനങ്ങൾ പരിചയപ്പെടുത്തികൊണ്ട് അദ്ദേഹം വിശദമാക്കി. ചടങ്ങിൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ ഷിജോ ജോൺ സ്കൂൾ യോഗാ ഇൻസ്ട്രക്ടർ നിഷ ജോബി,മിനി, സോബി ജെ പി എന്നിവർ സംസാരിച്ചു.
************ ****************
പ്ലസ് ടു പരീക്ഷാ ഫലം
സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ കോടഞ്ചേരി:
വിജയശതമാനം :90.2%
മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർ :17
5 എ പ്ലസ് ലഭിച്ചവർ :23
*സയൻസ്*
വിജയശതമാനം:92
മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർ :14
*കൊമേഴ്സ്*
വിജയശതമാനം:95
മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർ:1
ഹ്യുമാനിറ്റീസ്
വിജയശതമാനം:84
മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർ :2
************ *************
നൂറാംതോട്ടിൽ പോസ്റ്റ് ഓഫീസിലെക്ക് ധർണ നടത്തി
കോടഞ്ചേരി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ (ED) ഉപയോഗിച്ച് സോണിയ ഗാന്ധിയെയും , രാഹുൽഗാന്ധിയെയും വേട്ടയാടുന്നതിൽ പ്രതിഷേധിച്ച് കേന്ദ്രസർക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തിനും എതിരെ കെപിസിസി നിർദ്ദേശ പ്രകാരം നൂറാംതോട് പോസ്റ്റ് ഓഫീസിന് മുൻപിൽ നൂറാംതോട് യൂണിറ്റ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് ഓഫീസ് ധർണ നടത്തി.
ബൂത്ത് പ്രസിഡണ്ട് ബാബു പെരിയപ്പുറം അധ്യക്ഷതവഹിച്ചു. ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡണ്ട് ടോമി ഇല്ലിമൂട്ടിൽ ധർണ ഉദ്ഘാടനം ചെയ്തു. കരിമ്പിൽ കുമാരൻ കുഞ്ഞാലി പുത്തൂർമഠം, ബാബു പോത്താനിക്കൽ, എം ഭാസ്കരൻ എന്നിവർ സംസാരിച്ചു.
************ ************
കോടഞ്ചേരി ഹെഡ് പോസ്റ്റ് ഓഫീസ് ധർണ്ണ നടത്തി.
കോടഞ്ചേരി : രാഹുൽ ഗാന്ധി എംപിക്കെതിരെ ബിജെപി സർക്കാർ നടത്തുന്ന പ്രതികാര രാഷ്ട്രീയം അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടഞ്ചേരി ഹെഡ് പോസ്റ്റ് ഓഫീസ് ധർണ്ണ നടത്തി.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിസി ചാക്കോ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ ചിന്ന അശോകൻ, വാസുദേവൻ ഞാറ്റുകാലായിൽ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ജോസ് പൈക, പൂളവള്ളി ക്ഷീരസഹകരണ സംഘം പ്രസിഡണ്ട് ബേബി വളയത്തിൽ, സിജോ കാരികൊമ്പിൽ, ജോസ് തെങ്ങനാൽ, ഉണ്ണികൃഷ്ണൻ ഒദയ മംഗലത്ത്. തുടങ്ങിയവർ സംസാരിച്ചു.
********** ***********
ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം ചെയ്തു:
കോടഞ്ചേരി: വിദ്യാർത്ഥികളിൽ ശാസ്ത്ര കൗതുകം ഉണർത്തുക എന്ന ലക്ഷ്യത്തോടെ കോടഞ്ചേരി സെന്റ് ജോസഫ് എൽ.പി സ്കൂളിൽ ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ജിമോൾ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലയിൽ ഉദ്ഘാടനം ചെയ്തു.
അദ്ധ്യാപകൻ അരുൺ ജോസഫ് ശാസ്ത്ര പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകി.
********** ***********
കേരള സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ UDF ഉം BJP യും നടത്തുന്ന അപവാദ പ്രചരണങ്ങൾക്ക് എതിരെ സിഐടിയു പ്രതിരോധ സംഗമം നടത്തി
കോടഞ്ചേരി: സ്വർണ്ണ കള്ളകടത്ത് കേസിൽ പ്രതിയായവർ മുഖ്യമന്ത്രിക്കും, കേരള സർക്കാരിനുമെതിരെ നടത്തുന്ന രാഷ്ട്രീയ പ്രേരിതമായ അപവാദ പ്രചരണങ്ങൾക്കും, സമരാഭാസങ്ങൾക്കുമെതിരെ സി ഐ ടി യു കോടഞ്ചേരി പഞ്ചായത്ത് കോഡിനേഷൻ കമ്മറ്റിയുടെ നേതൃത്ത്വത്തിൽ പ്രകടനവും പ്രതിരോധ സംഗമവും നടത്തി.
കേരളത്തിലെ എൽ ഡി എഫ് ഗവൺമെന്റ് നടപ്പിലാക്കിയ സമാനതകളില്ലാത്ത വികസന ക്ഷേമ പ്രവർത്തനങ്ങളും , നിപ്പ, ഓഖി , പ്രളയം, കോവിഡ് എന്നീ ദുരന്ത കാലത്ത് കേരളീയ സമൂഹത്തെ കണ്ണിലെ കൃഷ്ണമണി പോലെ കാത്ത് രക്ഷിച്ച സർക്കാറിന്റെ പ്രവർത്തനങ്ങളും ജനങ്ങളേറ്റെടുത്തതിന്റെ തെളിവാണ് എൽ ഡി എഫ് ന് കേരളത്തിലെ ജനങ്ങൾ ഭരണ തുടർച്ച സമ്മാനിച്ചത്.
ഇതിൽ വിറളി പിടിച്ച യു ഡി എഫ് ഉം ബി ജെ പിയും നടത്തുന്ന സമരാഭാസങ്ങളും , ആരോപണങ്ങളും ജനങ്ങൾ തള്ളി കളഞ്ഞിരിക്കുകയാണ്. ആരോപണങ്ങൾ ഒന്നൊന്നായി അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് നാട് തിരിച്ചറിഞ്ഞിരിക്കുന്നു.
കേരളത്തിലെ തൊഴിലാളി വർഗ്ഗം എൽ ഡി എഫ് സർക്കാറിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് ഇന്ന് എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും പ്രതിരോധ സംഗമങ്ങൾ സംഘടിപ്പിച്ച് കൊണ്ടിരിക്കുകയാണ്.
കോടഞ്ചേരിയിലെ പ്രതിരോധ സംഗമം സി ഐ ടി യു ഏരിയാ വൈസ് പ്രസിഡണ്ട് ഷിജി ആന്റണി ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മറ്റി അംഗം കെ എം വിലാസിനി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കോഡിനേഷൻ കമ്മറ്റി കൺവീനറും ഏരിയാ ജോ : സെക്രട്ടറിയുമായ എ.എസ്. രാജു , ജിതിൻ മൈക്കിൾ , ബിന്ദു ജോർജ് , രെജി ടി എസ് ,ശരത്ത് സി എസ് , പി ജനാർദ്ദനൻ , എ എം ഫൈസൽ എന്നിവർ പ്രസംഗിച്ചു.
************ ***********
ജൈവവള സംസ്കരണ പദ്ധതി ഉദ്ഘാടനം ചെയ്തു:
കോടഞ്ചേരി : ക്ഷീരവികസന വകുപ്പിൻറെ 2022-23 വാർഷിക പദ്ധതിയിലെ ഗ്രാമീണ വിജ്ഞാന വ്യാപന പ്രവർത്തനങ്ങളുടെ ഭാഗമായി നെല്ലിപ്പൊയിൽ ക്ഷീരോല്പാദക സഹകരണ സംഘവും ക്ഷീരവികസനവകുപ്പ് കൊടുവള്ളി ബ്ലോക്ക് ചേർന്ന് നെല്ലിപ്പൊയിൽ സെൻറ് തോമസ് ഗോൾഡൻ ജൂബിലി ഹാളിൽ കർഷക സമ്പർക്ക പരിപാടി നടത്തി.
പാലിൻറെ അണു ഗുണനിലവാരം, 2022-23 സാമ്പത്തിക വർഷത്തിലെ ക്ഷീരകർഷക ഉള്ള പദ്ധതികൾ, ഗ്രാമ പഞ്ചായത്തിൻറെ ആഭിമുഖ്യത്തിൽ നടത്തുന്ന ചാണക ജൈവവള സംസ്കരണ പരിപാടികൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു .
സംഘം പ്രസിഡൻറ് വിൻസെൻറ് വടക്കേ മുറിയിൽ അധ്യക്ഷതവഹിച്ചു . എം ആർ ഡി എഫ് കർഷകരിൽനിന്ന് സംഭരിച്ച് ചാണക സംഭരണ തുക വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റോസമ്മ തോമസ്, ഏലിയാമ്മ സെബാസ്റ്റ്യൻ , സിസിലി ജേക്കബ്, വിജി കേഴപ്ലാകൽ, സംഘം ഡയറക്ടർമാരായ ജെയിംസ് കിഴക്കുംകര, ജോസ് നീർവേലി, സ്കറിയാ പടിഞ്ഞാറ്റു മുറിയിൽ എന്നിവർ പ്രസംഗിച്ചു.
ക്ഷീര വികസന വകുപ്പ് നടപ്പാക്കുന്ന പുതിയ സാമ്പത്തിക വർഷത്തിലെ പദ്ധതികളുടെ അവലോകന സെമിനാർ ക്ഷീര വികസനവകുപ്പ് കൊടുവള്ളി ബ്ലോക്ക് ഓഫീസർ റെജി മോൾ ജോർജ്. ഗ്രാമ പഞ്ചായത്ത് നടപ്പാക്കുന്ന ചാണക ജൈവ വളം സംഭരണ പദ്ധതിയുടെ വിശദീകരണ സെമിനാർ കോടഞ്ചേരികൃഷി അസിസ്റ്റൻറ് റെനീഷ് എം. എം ആർ ഡി എഫ് ചാണക സംഭരണ പദ്ധതി അവലോകനം എം ആർ ഡി എഫ് അസിസ്റ്റൻറ് മാനേജർ രാഗിൽ ബി കെ എന്നിവർ വിവിധ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
******** ***************
🌷സംസ്കാര അറിയിപ്പ്:
തിരുവമ്പാടി: കഴിഞ്ഞ ദിവസം അന്തരിച്ച തോട്ടത്തിൻകടവ് കുളത്തിനാൽ ജോർജ് ജോസഫിൻ്റെ സംസ്കാരം നാളെ.
ഇന്ന് വൈകുന്നേരം തോട്ടത്തിൻകടവിലുള്ള ഭവനത്തിലെ പൊതുദർശനത്തിന് ശേഷം നാളെ (22/06/2022 ബുധൻ) രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 11 മണിക്ക് തേക്കുംകുറ്റി ഫാത്തിമ മാതാ ദേവാലത്തിൽ സംസ്കാരം നടത്തും.
************ ***********
പോസ്റ്റ് ഓഫീസ് ധർണ്ണ നടത്തി:
കോടഞ്ചേരി : എൻഫോഴ്സ്മെന്റ് ഡയറക്റ്റേറ്റിനെ (ED) ഉപയോഗിച്ച് സോണിയ ഗാന്ധിയേയും, രാഹുൽ ഗാന്ധിയെയും വേട്ടയാടുന്നതിൽ പ്രതിഷേധിച്ച് കേന്ദ്ര സർക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തിനെതിരേയും, ഇന്ത്യൻ യുവതയുടെ പ്രതീക്ഷകളിൽ കത്തിവെക്കുന്ന “അഗ്നിപഥ്”പദ്ധതി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടും, ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് കണ്ണോത്ത് വാർഡ് കമ്മിറ്റി സംഘടിപ്പിച്ച പോസ്റ്റ് ഓഫീസ് ധർണ്ണാ സമരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയ് കുന്നപ്പള്ളി യുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം നിർവ്വഹിച്ചു.
ജോയ് മോളെകുന്നേൽ, സെബാസ്റ്റ്യൻ ചെബ്ലാനി, ജോർജ്കുട്ടി കിളിവേലികൂടി, തങ്കച്ചൻ എടപ്പാട്ട്, ജോർജ് വടക്കേൽ, ജോസ് പേഴത്തിങ്കൽ, വർഗ്ഗീസ് മോളെക്കുന്നേൽ, കുരിയൻ വെട്ടുകല്ലേൽ, തോമസ് വെബിള്ളി എന്നി നേതാക്കൾ സംസാരിച്ചു.
*** **** *** **** *** **** ***
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:
Click Here to – Join Kodancherry News WhatsApp
ഫേസ്‌ബുക് പേജ് :
https://www.facebook.com/KodancherryNews/
യൂട്യൂബ് ചാനൽ :
https://youtube.com/channel/UCzkGD95hHb9NwsnmwtFPgMw