ഫോക്കസ് പോയിന്റ് 2022 : വൻ വിജയം
കോടഞ്ചേരി: സെന്റ്. ജോസഫ്‌സ് ഹയർ സെക്കണ്ടറി സ്കൂൾ സംഘടിപ്പിച്ച ഫോക്കസ് പോയിന്റ് 2022 എന്ന പരിപാടി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
- എസ്.എസ് എൽ സി പാസായ വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസും, പ്ലസ്ടു പ്രവേശനം സംബന്ധിച്ച ബോധവത്കരണ ക്ലാസും നടത്തുകയുണ്ടായി.
പരിപാടിയുടെ ഉദ്ഘാടനം, മാനേജർ, റവ. ഫാദർ. കുര്യാക്കോസ് ഐക്കുളമ്പിൽ നിർവഹിച്ചു. പ്രിൻസിപ്പൽ വിൽസൺ ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മാക്സി സെബാസ്റ്റ്യൻ സ്വാഗതവും ഹെഡ്മാസ്റ്റർ വിജോയ് തോമസ്, പിടിഎ പ്രസിഡന്റ് മാത്യൂ ചെമ്പോട്ടിക്കൽ എന്നിവർ ആശംസകളും അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ബൈജു പൈകയിൽ, സജി കരോട്ട്, അഖിൽ ടോം, മാക്സി സെബാസ്റ്റ്യൻ എന്നിവർ വിവിധ ക്ലാസുകൾ നയിച്ചു. സാന്ദ്ര ബേബി നന്ദി പ്രകാശിപ്പിച്ചു.
*** **** *** **** *** **** ***
*കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:*
https://chat.whatsapp.com/CqXFxzEPbLD2UTj6dFtgdP
ഫേസ്‌ബുക് പേജ് :
https://www.facebook.com/KodancherryNews/
വെബ് സൈറ്റ് :
www.kodancherry.com
യൂട്യൂബ് ചാനൽ :
https://youtube.com/channel/UCzkGD95hHb9NwsnmwtFPgMw