മലബാർ റിവർ ഫെസ്റ്റിവൽ 2022-
റാപ്പിഡ് രാജ:- അമിത് താപ്പ,
റാപ്പിഡ് റാണി:- ശിഖ ചൗഹാൻ
മൂന്നുദിവസം നീണ്ടുനിന്ന അന്താരാഷ്ട്ര കയാക്കിംഗ് മത്സരങ്ങൾക്ക് തിരശ്ശീല വീണു.
മലയോര മേഖലയുടെ ടൂറിസത്തിന് പുതുനാമ്പുകൾ നൽകി കൊണ്ട് 2013 മുതൽ നടത്തിവന്നിരുന്ന അന്താരാഷ്ട്ര കയാക്കിങ് മത്സരങ്ങൾ കോവിഡിന്റെ രണ്ടുവർഷം കാലത്തെ ഇടവേളക്ക് ശേഷം പുനരാരംഭിച്ചത് , മലയോര മേഖലയിൽ ഉത്സവ പ്രതീതിയാണ് സൃഷ്ടിച്ചത്..
പുലിക്കയത്ത് ചാലിപ്പുഴയിൽ ആരംഭിച്ച കയാക്കിംഗ് മത്സരങ്ങൾ ഉച്ചയ്ക്കുശേഷം ഇരുവഞ്ഞിപ്പുഴയിലും ആയിട്ടാണ് മത്സരങ്ങൾ നടന്നത്.
മലബാർ റിവർ ഫെസ്റ്റിവൽ 2022 ലെ റാപ്പിഡ് രാജ ആയി ഉത്തരാഖണ്ഡ് സ്വദേശി അമിത് താപ്പയും, റാപ്പിഡ് റാണിയായി മധ്യപ്രദേശ് സ്വദേശിനി ശിഖ ചൗഹാനെയും മന്ത്രി എ കെ ശശീന്ദ്രൻ കിരീടം അണിയിച്ചു.
സമാപന സമ്മേളനവും സമ്മാനദാനവും വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് അധ്യക്ഷത വഹിച്ചു. ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി കെ എസ് ശ്രീനിവാസ്, കേരള ടൂറിസം ഡയറക്ടർ പി.ബി നൂഹ്,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട്, ടൂറിസം ജോയിന്റ് ഡയറക്ടർ അഭിലാഷ് കുമാർ റ്റി.ജി, ഡി റ്റി പി സി സെക്രട്ടറി നിഖിൽ റ്റി ദാസ് എന്നിവർ പങ്കെടുത്തു .
കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് രാഹുൽ ഗാന്ധി എം പി യുടെ സന്ദേശം വായിക്കുന്നു.
കയാക്കിങ് വ്യത്യസ്ത ഇനങ്ങളിൽ വിജയികളായവരുടെ വിവരങ്ങൾ താഴെ :
*****************************
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക.:
https://chat.whatsapp.com/G0vokB44BqeJ9arirLz5BO
ഫേസ്‌ബുക് പേജ് :
https://www.facebook.com/KodancherryNews/
വെബ് സൈറ്റ് :
www.kodancherry.com
യൂട്യൂബ് ചാനൽ :
https://youtube.com/channel/UCzkGD95hHb9NwsnmwtFPgMw