കോടഞ്ചേരിയിൽ കർഷകദിനം ആചരിച്ചു:
മികച്ച കർഷകൻ സണ്ണി ജോസഫ്, രാമറ്റത്തിൽ.
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന കർഷക ദിനാചരണവും മികച്ച കർഷകരെ ആദരിക്കലും തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ കൃഷി ഓഫീസർ രമ്യ രാജൻ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് ലിസി ചാക്കോ, സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ സിബി ചിരണ്ടായത്ത്, ജോസ് പെരുമ്പിള്ളി, വാർഡ് മെമ്പർമാരായ ചിന്നാ അശോകൻ, വാസുദേവൻ ഞാറ്റ്കാലായിൽ, ബിന്ദു ജോർജ് എന്നിവരും റോബർട്ട് അറക്കൽ, ഷിജി ആന്റണി, കെ.എം ബഷീർ, സിബി മാനുവൽ,റെനീഷ് എം എന്നിവർ ആശംസകളർപ്പിച്ചു.
1. മുതിർന്ന കർഷകൻ: വക്കച്ചൻ, പി.ജെ. പള്ളത്ത് (76 വയസ്) – നെൽകൃഷി 3 ഏക്കർ, തെങ്ങ്, കമുക്, വാഴ, കുരുമുളക്, പച്ചക്കറികൾ.
2. ജൈവ കർഷകൻ: സാബു തോമസ് ചെമ്മാമ്പള്ളിൽ, തെങ്ങ്, ജാതി, കൊക്കോ, റബ്ബർ, കാപ്പി, ചെറുതേനീച്ച, പശുവളർത്തൽ, ബയോഗ്യാസ്. 20 വർഷമായി ജൈവകൃഷി ചെയ്യുന്നു.
3. മികച്ച കർഷകൻ: സണ്ണി ജോസഫ്, രാമറ്റത്തിൽ, പച്ചക്കറി കൃഷി, വാഴ, ഇടവിള കൃഷികൾ എന്നി 2 ഏക്കർ സ്ഥലം പാട്ടത്തിനു കൃഷി ചെയ്യുന്നു.
4. യുവ കർഷകൻ: അഭിലാഷ് ജോർജ്, കണിയാംകുന്നേൽ, കോഴി ഫാം, പശു വളർത്തൽ, മുയൽ, തെങ്ങ്,
5. വനിതാ കർഷക: മൈമൂന ഇബ്രാഹിം, പെരുളിയിൽ, വാഴ, പച്ചക്കറി കൃഷി, കപ്പകൃഷി, ചേന, ചേമ്പ് എന്നിവ പാട്ടത്തിനു കൃഷി ചെയ്യുന്നു.
6. SC/ST വിഭാഗം കർഷകൻ :
കൃഷ്ണൻകുട്ടി, വി.പി, വട്ടപ്പൊയിൽ, വാഴ, പച്ചക്കറി കൃഷി. 40 വർഷമായി പാട്ടത്തിനു കൃഷി ചെയ്യുന്നു.
7. വിദ്യാർത്ഥി കർഷകൻ:
ആൽബിൻ സാബു തെക്കേടത്ത്
(9 ക്ലാസ് വിദ്യാർത്ഥി), നെല്ലിപ്പൊയിൽ ഹൈസ്ക്കൂൾ, പച്ചക്കറി കൃഷി, വാഴ, ചേന, ചേമ്പ്,
8. ക്ഷീര കർഷകൻ :
രാജു മാത്യു, മാളിയേക്കൽ, 18 പശുക്കൾ, ദിവസവും 140 ലിറ്റർ പാൽ നൽകുന്നു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/G0vokB44BqeJ9arirLz5BO
ഫേസ്‌ബുക് പേജ് :
https://www.facebook.com/KodancherryNews/
വെബ് സൈറ്റ് :
www.kodancherry.com
യൂട്യൂബ് ചാനൽ :
https://youtube.com/channel/UCzkGD95hHb9NwsnmwtFPgMw