റോഡ് സൈഡിൽ മാലിന്യം തള്ളിയതിന് 15000 രൂപ പിഴ ചുമത്തി
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ 16 വാർഡിൽ തേവർമലയിലെ സഡക്ക് റോഡിന്റെ സൈഡിൽ സ്വകാര്യ ബാങ്കിൻറെ നിർമ്മാണ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും തള്ളിയ വ്യക്തികൾക്ക് 15,000 രൂപ പിഴച്ചുമത്തി.
കഴിഞ്ഞദിവസം പ്രദേശവാസികളുടെ പരാതിയെ തുടർന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ നടത്തിയ പരിശോധനയിലാണ് ഈ അവശിഷ്ടങ്ങളുടെ ഉടമകളെ കണ്ടെത്തുവാൻ സാധിച്ചത്.
പൊതുവിടങ്ങളിൽ തള്ളിയ മുഴുവൻ മാലിന്യവും സ്വകാര്യ വ്യക്തികളെ കൊണ്ടുതന്നെ തിരിച്ചെടുക്കുകയും പതിനയ്യായിരം രൂപ പിഴ ചുമത്തുകയും ചെയ്തു.
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പൊതുവിടങ്ങളിൽ ഇത്തരത്തിൽ മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഗ്രാമപഞ്ചായത്തിനെ അറിയിക്കുന്ന പക്ഷം കുറ്റക്കാർക്ക് ചുമത്തുന്ന പിഴയുടെ നിശ്ചിത ശതമാനം കുറ്റകൃത്യം ചെയ്യുന്നവരെ കണ്ടെത്താൻ സഹായിക്കുന്ന ആളുകൾക്ക് നൽകുന്നതാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:
https://chat.whatsapp.com/LKJLxc9MVfo093SH7zkzMY