ഗാലക്സി വടംവലി മാമാങ്കത്തിൽ ന്യൂ ലാന്റ് ഹോട്ടൽ തിരുവമ്പാടി സ്പോൺസർ ചെയ്ത യുവധാര പൗണ്ട് തൃശൂർ ജേതാക്കളായി
തിരുവമ്പാടി : ഗാലക്സി തിരുവമ്പാടി അണിയിച്ചൊരുക്കിയ പതിനാറാമത് അഖില കേരള ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ് വടംവലി മാമാങ്കം വൻ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി . കേരളത്തിലെ പ്രമുഖ 62 ടീമുകൾ മാറ്റുരച്ച മത്സരങ്ങൾ രണ്ട് കാറ്റഗറി ആയിട്ടാണ് നടന്നത്.. കാറ്റഗറി ഒന്ന് 450 കി ഗ്രാം വിഭാഗത്തിൽ ന്യൂ ലാൻഡ് ഹോട്ടൽ സ്പോൺസർ ചെയ്ത യുവധാര പൗണ്ട് തൃശൂർ ഒന്നാം സമ്മാനമായ 50,000 രൂപയും പോത്തുകുട്ടനും കരസ്ഥമാക്കി.
രണ്ടാം സമ്മാനമായ 35,000 രൂപയും മുട്ടനാടും സ്റ്റാർ എർത്ത് മൂവേഴ്സ് നിലമ്പൂർ സ്പോൺസർ ചെയ്ത പ്രതിഭ പ്രളയക്കാടും,മൂന്നാം സമ്മാനമായ 25000 രൂപ ജിറ്റോ കല്ലോടി അയർലണ്ട് സ്പോൺസർ ചെയ്ത ഫൈറ്റേഴ്സ് കാഞ്ഞിരങ്ങാടും നാലാസമ്മാനമായ 15,000 രൂപ മടിയ്ക്കാങ്കൽ ഫയർ വർക്സ് സ്പോൺസർ ചെയ്ത ജി കെ എസ് ഗോതമ്പ് റോഡും കരസ്ഥമാക്കി. തുടർന്ന് പതിനാറാം സ്ഥാനം വരെ ക്യാഷ് പ്രൈസുകൾ നൽകി. കാറ്റഗറി രണ്ട് ഹെവി വെയ്റ്റ് പോരാട്ടങ്ങളിൽ ഒന്നാം സമ്മാനമായ 12000 രൂപയും ട്രോഫിയും തോമരക്കാട്ടിൽ ഫർണിച്ചർ സ്പോൺസർ ചെയ്ത മിഡിൽ ഈസ്റ്റ് വേങ്ങൂരും, രണ്ടാം സ്ഥാനം റിയൽ മഞ്ചേരിയും, മൂന്നാം സ്ഥാനം ചങ്ക്സ് കാസർഗോഡും, നാലാം സ്ഥാനം ഫ്രണ്ട്‌സ് മുക്കവും കരസ്ഥമാക്കി. സമാപന സമ്മേളനത്തിൽ രതീഷ് ഇടശ്ശേരിൽ, പ്രവീൺ പൈനാടത്ത്, ടിറ്റോ നാടികുന്നേൽ എന്നിവർ സംസാരിച്ചു