സംസ്ഥാനതല ഗണിത ശാസ്ത്രോത്സവത്തിൽ എ ഗ്രേഡുമായി വേളങ്കോട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി ക്രിസ്റ്റീന ജിജി
കോടഞ്ചേരി : സംസ്ഥാനതല സ്കൂൾ ശാസ്ത്രോത്സവത്തിൽ ഗണിത ശാസ്ത്രമേളയിൽ വേളംകോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി ക്രിസ്റ്റീന ജിജി സിംഗിൾ പ്രോജക്ട് വിഭാഗത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി. കോഴിക്കോട് ജില്ലതല ഗണിത ശാസ്ത്രോത്സവത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി സംസ്ഥാന തലത്തിൽ പങ്കെടുക്കാൻ ക്രിസ്റ്റീന ജിജി യോഗ്യത നേടിയിരുന്നു.
കോഴിക്കോട് ജില്ലയിൽ നിന്നും എ ഗ്രേഡോടെ തിരഞ്ഞെടുക്കപ്പെട്ട വേളംകോട് ഹയർ സെക്കൻഡറി സ്കൂളിലെ ഗണിത മാഗസിൻ സംസ്ഥാന തലത്തിലും എ ഗ്രേഡിലേയ്ക്കുയർന്നു. താമരശ്ശേരി സബ്ജില്ലാതലത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഗണിതശാസ്ത്രോത്സവത്തിൽ സ്കൂൾ ഓവറോൾ കരസ്ഥമാക്കിയിരുന്നു. ഹയർ സെക്കൻഡറി സ്കൂൾ വിഭാഗം ഗണിത അധ്യാപിക റാണി ആൻ ജോൺസൺ, പി ടി എ, സ്കൂൾ മാനേജ്മെന്റ്, അധ്യാപകർ, അനധ്യാപകർ, ഹെഡ്മിസ്ട്രെസ്, പ്രിൻസിപ്പൽ എന്നിവർ വിദ്യാർത്ഥികൾക്ക് നേതൃത്വം നൽകിവരുന്നു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:
https://chat.whatsapp.com/LKJLxc9MVfo093SH7zkzMY