അഖിലേന്ത്യാ സെവെൻസ് ഫുട്ബോളിന് തുടക്കം
കൂരാച്ചുണ്ട്: കേരളത്തിലെ പ്രമുഖ 28 ടീമുകളെ സംഘടിപ്പിച്ചു കൊണ്ട് സാന്തോം ഫുട്ബോൾ അക്കാദമി സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവെൻസ് ഫുട്ബോൾ ടൂർണമെൻ്റിൻ്റെ ആദ്യ മൽസരത്തിൽ സബാൻ കോട്ടക്കലിനെ എതിരില്ലാത്ത3 – 1 ന് പരാജപെടുത്തി കെഎം ജി മാവൂർ വിജയികളായി.മാൻ ഓഫ് ദ മാച്ചായി കെ എം ജി മാവൂരിൻ്റെ ഗോൾകീപ്പർ ആഷിഖിനെ തെരഞ്ഞെടുത്തു.
താമരശ്ശേരി രൂപതാ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയേൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷത വഹിച്ചു.
മുൻ സന്തോഷ് ട്രോഫി താരങ്ങളായ ആസിഫ് സഹീർ,ഹബീബ് റഹ്മാൻ,സെവൻസ് ഫുട്‌ബോൾ അസോസിയേഷൻ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ഹബീബുള്ള മാസ്റ്റർ, ബാലുശ്ശേരി ബ്ലോക്ക്പഞ്ചായത്ത് മെമ്പർ ഹസീന വികെ,ടൂർണമെന്റ് കൺവീനർ ജോബി ഫ്രാൻസിസ്, ഒളിമ്പ്യൻ ജിൻസൺ ജോൺസൺ, കൂരാച്ചുണ്ട് സർക്കിൾ ഇൻസ്‌പെക്ടർ സുനിൽ കുമാർ,കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒകെ അമ്മദ്, മുനീർ കൂരാച്ചുണ്ട് എന്നിവർ സംസാരിച്ചു.നാളെ നടക്കുന്ന മത്സരത്തിൽ ഉഷ എഫ്സി തൃശൂർ, കെ എഫ്സി കാളികാവുമായി ഏറ്റുമുട്ടും.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:
https://chat.whatsapp.com/LKJLxc9MVfo093SH7zkzMY