പുനർ നിർമ്മിച്ച കോടഞ്ചേരി സെന്റ് മേരീസ് പാരിഷ്ഹാൾ വെഞ്ചരിച്ചു
കോടഞ്ചേരി: കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയുടെ പുതുക്കിപ്പണിത പാരിഷ് ഹാളിന്റെ ( മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി മെമ്മോറിയൽ ഓഡിറ്റോറിയം) വെഞ്ചിരിപ്പ് കർമ്മം താമരശ്ശേരി രൂപത ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു.
1960ൽ നിർമ്മിച്ച ദേവാലയമാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പാരിഷ് ഹാൾ ആയി പുനർ നിർമ്മിച്ചത്.
2001 ൽ പുതിയ ദേവാലയം നിർമ്മിച്ചപ്പോൾ പഴയ ദേവാലയം അന്ന് പാരിഷ് ഹാൾ ആക്കിയിരുന്നു. ഇപ്പോൾ സെൻട്രലൈസ് എയർകണ്ടീഷൻ സൗകര്യത്തോടെയും ആധുനിക രീതിയിലുള്ള ലൈറ്റിംഗ് സംവിധാനവും സൗണ്ട് സിസ്റ്റവും നവീകരിച്ച ഹാളിൽ ഒരുക്കിയിട്ടുണ്ട്.
കൂടാതെ വിശാലമായ പാർക്കിംഗ് സംവിധാനവും, ഭക്ഷണം കഴിക്കുന്നതിനുള്ള ഹാളും നിർമ്മിച്ചിട്ടുണ്ട്.
വെഞ്ചിരിപ്പ് കർമ്മത്തിന് ശേഷം നടന്ന യോഗത്തിന് ഇടവക വികാരി ഫാ. കുര്യാക്കോസ് ഐകുളമ്പിൽ, അസിസ്റ്റന്റ് വികാരി ഫാ. ആൽബിൻ വിലങ്ങുപാറ, ഫാ. സന്തോഷ് ചുവപ്പുങ്കൽ, ട്രസ്റ്റി ജോസ് കപ്യാരു മലയിൽ എന്നിവർ ആശംസകൾ നേർന്നു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/D9psbaB4vbsIee9h6WvuEN