രാഹുൽഗാന്ധി എംപിയുടെ 2024ലെ കലണ്ടർ പ്രകാശനം ചെയ്തു

മുക്കം : രാഹുൽഗാന്ധി എംപിയുടെ 2024ലെ കലണ്ടർ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ എം എൻ കാരശ്ശേരിക്ക് നൽകി പ്രകാശനം ചെയ്തു. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാഹുൽഗാന്ധി വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ ഇടപെടലുകളാണ്‌ 2024ലെ കലണ്ടറിലുള്ളത്.

നോർത്ത് കാരശ്ശേരി കാരശ്ശേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡി. സി. സി പ്രസിഡന്റ്‌ അഡ്വ കെ. പ്രവീൺ കുമാർ അധ്യക്ഷനായി. എ. പി അനിൽകുമാർ എം. എൽ. എ, മുസ്ലിം ലീഗ് സംസ്‌ഥാന സെക്രട്ടറി സി. പി ചെറിയ മുഹമ്മദ്‌, മലപ്പുറം ഡി. സി. സി പ്രസിഡന്റ്‌ വി. എസ് ജോയ്, വയനാട് ഡി. സി.സി പ്രസിഡന്റ്‌ എൻ. ഡി അപ്പച്ചൻ, കെ. പി. സി. സി ജനറൽ സെക്രട്ടറിമാരായ ആര്യാടൻ ഷൗക്കത്ത്, അഡ്വ കെ. ജയന്ത്, മഹിളാ കോൺഗ്രസ്‌ സംസ്‌ഥാന ജനറൽ സെക്രട്ടറി മില്ലി മോഹനൻ, ഡി. സി. സി വൈസ് പ്രസിഡന്റ്‌ അന്നമ്മ ടീച്ചർ, കെ. പി. സി. സി അംഗം എൻ.കെ അബ്ദുറഹ്മാൻ, ഡി. സി. സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ, മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി.ജി മുഹമ്മദ്‌,യൂത്ത് കോൺഗ്രസ്‌ സംസ്‌ഥാന ജനറൽ സെക്രട്ടറി അഡ്വ കെ. പി സൂഫിയാൻ, കർഷക കോൺഗ്രസ്‌ സംസ്‌ഥാന ജനറൽ സെക്രട്ടറി ബോസ് ജേക്കബ്,എം. ടി അഷ്‌റഫ്‌,ബി. പി റഷീദ്,ജോണി പ്ലാക്കാട്ട്,സണ്ണി കെ, അബ്ദു കൊയങ്ങോറൻ എന്നിവർ സംസാരിച്ചു. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ്‌ സി. കെ കാസിം സ്വാഗതവും,ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ സിറാജ്ജുദ്ധീൻ നന്ദിയും പറഞ്ഞു.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/D9psbaB4vbsIee9h6WvuEN

Sorry!! It's our own content. Kodancherry News©