കൂടത്തായി സെന്റ്മേരീസ് ഹയർ സെക്കൻഡറി സ്കൂളിന്റെ വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി
കൂടത്തായി സെന്റ്മേരീസ്, ഹയർസെക്കൻഡറി സ്കൂളിന്റെ വാർഷികവും, വിരമിക്കുന്ന അധ്യാപികമാർക്കുള്ള യാത്രയയപ്പ് സമ്മേളനവും നടത്തി. കോഴിക്കോട് സെന്റ് തോമസ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ ഫാ. ഡോ. ബിജു ജോൺ വെള്ളക്കട, CMI അധ്യക്ഷത വഹിച്ച യോഗത്തിന്റെ ഉദ്ഘാടനം പ്രശസ്ത മജീഷ്യനും സാമൂഹ്യപ്രവർത്തകനുമായ ഗോപിനാഥ് മുതുകാട് നിർവഹിച്ചു.സ്കൂൾ മാനേജർ ഫാ. ബിബിൻ ജോസ് മുഖ്യപ്രഭാഷണം നടത്തി.
ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. കെ. ഗംഗാധരൻ, ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക്, പി.ടി.എ. പ്രസിഡണ്ട് മുജീബ് കെ. കെ,ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കരുണൻ മാസ്റ്റർ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മെഹറൂഫ് ടി, വാർഡ് മെമ്പർ ഷീജ ബാബു, കൊടുവള്ളി ബി.പി. സി. മെഹറലി, സ്റ്റാഫ് സെക്രട്ടറി സുധേഷ് വി,സ്കൂൾ പി. ആർ. ഓ. ജോസ് തുരുത്തി മറ്റം,റെജി ജെ. കരോട്ട്, സ്കൂൾ ലീഡർ ആൻമയി സൂര്യ രാഘവ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപികമാർ ഷൈനി തോമസ് (ഹെഡ് മിസ്ട്രസ് ), സൈന സൈമൺ, ജോളി ജോസഫ്, ലിസി ജോർജ് എന്നിവർ മറുപടി പ്രസംഗം നടത്തി. സ്കൂൾ പ്രിൻസിപ്പൽ ഫാ.സിബി പൊൻപാറ സ്വാഗതവും തോമസ് അഗസ്റ്റിൻ നന്ദിയും പറഞ്ഞു.
പൊതു സമ്മേളനത്തെ തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച വർണ്ണാഭമായ കലാപരിപാടികൾ ഉൾക്കൊള്ളുന്ന കലാസന്ധ്യയിൽ നിഷ ആന്റണി രചനയും സംവിധാനവും നിർവഹിച്ച്, കുട്ടികളും അധ്യാപകരും ചേർന്നവതരിപ്പിച്ച ഉണ്ണിമോളുടെ ലോകം എന്ന നാടകം ഏറെ ശ്രദ്ധേയമായി.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN