കേരള ബഡ്ജറ്റ് മലയോര കാർഷിക മേഖലയെ അവഗണിച്ചു അഡ്വക്കേറ്റ് കെ പ്രവീൺകുമാർ

കോടഞ്ചേരി : മലയോര കാർഷിക മേഖലയെ സംസ്ഥാന ബഡ്ജറ്റിൽ അടുത്ത അവഗണന കാട്ടിയെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് പ്രവീൺകുമാർ മണ്ഡലം കോൺഗ്രസ് സ്പെഷ്യൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വികസന കാര്യത്തിൽ പുതിയ റോഡുകളോ പാലങ്ങളോ മറ്റ് വികസന പ്രവർത്തനങ്ങളോ മലയോര മേഖലയ്ക്ക് അനുവദിച്ചില്ലെന്നും ചെമ്പുകടവ് പാലം അപ്രോച്ച് റോഡ്, മുണ്ടൂർ പാലം കോടഞ്ചേരി ഗവൺമെന്റ് കോളേജിൽ പുതിയ തൊഴിൽ അധിഷ്ഠിത കോഴ്സുകൾ വികസന പ്രവർത്തനങ്ങളോ അനുവദിച്ചില്ലെന്നും കാർഷിക ക്ഷീര മേഖലയ്ക്ക് കടുത്ത അവഗണന നൽകിയെന്നും അദ്ദേഹം ആരോപിച്ചു.

മണ്ഡലം സ്പെഷ്യൽ കൺവെൻഷനിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ബാബു കെ പൈക്കാട്ടിൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, കർഷകോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട് മല, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, വി ഡി ജോസഫ്,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ സജി നിരവത്ത്, ജോസ് പൈക, ബാബു പട്ടരാട്ട്, ജോസ് പെരുമ്പള്ളി, ജോസഫ് ആലവേലി, ജോബി ജോസഫ്, സിബി ചിരണ്ടായത്ത്, ആനി ജോൺ,റെജി തമ്പി,ഷിജു കൈതക്കുളത്ത്, ബിജു ഒത്തിക്കൽ എന്നിവർ പ്രസംഗിച്ചു.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN

Sorry!! It's our own content. Kodancherry News©