മികച്ച പി.ജി. ഡിപ്പാർട്മെന്റ് അവാർഡ് നേടി ലിസ്സാ കോളേജ്
കോഴിക്കോട് : കോഴിക്കോട് ഇമ്ഹാൻസിൽ മൂന്നു ദിവസങ്ങളായ് നടന്നുകൊണ്ടിരുന്ന എ. പി. എസ്.ഡബ്ലിയു. പി ദേശീയ സെമിനാറിനോടാനുബന്ധിച്ച് നൽകി വരുന്ന മികച്ച പി. ജി. ഡിപ്പാർട്മെന്റ് അവാർഡായ ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻ ഓഫ് ഇല്ലിനോയിസ് എവെർ റോളിങ് ട്രോഫിക്ക് കൈതപ്പൊയിൽ ലിസ്സാ കോളേജിലെ എം. എസ്. ഡബ്ലിയു. പഠന വിഭാഗം അർഹരായി.
കോഴിക്കോട് ഇമ്ഹാൻസിൽ വെച്ച് നടന്ന ചടങ്ങിൽ കേരള ഗവണ്മെന്റ് സാമൂഹിക നീതി വിഭാഗം ജോയിന്റ് ഡയറക്ടർ ഡോ. പ്രീതി വിൽസൺ കോളേജ് അധികൃതർക്ക് അവാർഡ് കൈമാറി.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN