പ്രിയങ്കഗാന്ധി ഈങ്ങാപ്പുഴയിൽ വോട്ടർമാരെ അഭിസംബോധന ചെയ്തു‌ സംസാരിച്ചു

ഈങ്ങാപ്പുഴ:വയനാട് ലോകസഭ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രിയങ്കഗാന്ധി ഈങ്ങാപ്പുഴയിൽ വോട്ടർമാരെ അഭിസംബോധന ചെയ്തു‌ സംസാരിച്ചു.പതിനൊന്ന് മണിയോടെ പുതുപ്പാടിയുടെ അതിർത്തിയായ അടിവാരത്ത് നേതാക്കളും പ്രവർത്തകരും സ്വീകരിച്ച് സ്വീകരണ വേദിയായ ഈങ്ങാപ്പുഴയിലേക്ക് ആനയിച്ചു. റോഡിനിരുവശവും പ്രിയങ്കയെ കാണാൻ വൻ ജനാവലിയാണ് തടിച്ചുകൂടിയത്. പാരിഷ്ഹാൾ മുതൽ പ്രവർത്തകർക്കൊപ്പം നടന്നു നീങ്ങിയ പ്രിയങ്ക വോട്ടർമാരെ അഭിവാദ്യം ചെയ്തും ജനക്കൂട്ടത്തിലേക്ക് ഇറങ്ങിച്ചെന്നും അവരിലൊയരാളായി മാറി.

രാജ്യം മുഴുവൻ തള്ളിപ്പറഞ്ഞപ്പഴും ഞങ്ങളോടൊപ്പം നിന്ന വയനാടിനൊപ്പം എന്നും ഉണ്ടാവുമെന്നും, ദുരന്ത സമയത്ത്പോലും കൂടെ നിൽക്കാത്ത കേന്ദ്ര സർക്കാരിനെതിരെ വയനാട്ടിലെ ജനം വിധി എഴുതുമെന്നും അവർ പറഞ്ഞു.മെഡിക്കൽ കോളേജടക്കമുള്ള വയനാടിന്റെ പ്രഥമിക ആവശ്യങ്ങൾ പാർലമെന്റിൽ ഉന്നയിക്കാൻ നിങ്ങളോടൊപ്പം നിൽക്കാനും വോട്ട് രേഖപ്പെടുത്തണമെന്നും അവർ പറഞ്ഞു.സംസ്ഥാനത്തെ മുതിർന്ന നേതാക്കളും പ്രവർത്തകരും പ്രിയങ്കക്കൊപ്പമുണ്ടായിരുന്നു.കനത്ത പോലീസ് വലയം ഈങ്ങാപ്പുഴയിലുണ്ടായിരുന്നു. പ്രവർത്തകരെ പരിശോധനക്ക് ശേഷമാണ് വേദിയിലേക്ക് കയറ്റിയത്. രാത്രി മുതൽ തന്നെ പോലീസ് കനത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.പ്രിയങ്ക എത്തിയതോടെ സ്ത്രീകളും കുട്ടികളും ഹർഷാരവംമുഴക്കി വരവേറ്റു.

Sorry!! It's our own content. Kodancherry News©