വചനോപാസന  2024 ആരംഭിച്ചു

കോടഞ്ചേരി:ഇന്ന് വൈകിട്ട് 5 മണി മുതൽ 9 ശനിയാഴ്ച വൈകിട്ട് 7. 30 വരെ കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ വചനോപാസന 2024 എന്ന പേരിൽ തുടർച്ചയായി ബൈബിൾ വായന നടത്തപ്പെടുന്നു.

ഇന്ന് വൈകുന്നേരം 5 മണിക്ക് ബൈബിൾ പ്രതിഷ്ഠ പള്ളിയിൽ നിന്നും പ്രദിക്ഷണമായി പാരീഷ് ഹാളിലേക്ക് എത്തിച്ചേർന്നു.തുടർന്ന് ബൈബിൾ വായന ഉദ്ഘാടനം വികാരി ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ നിർവഹിച്ചു.

തുടർന്ന് വിവിധ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ബൈബിൾ വായന ആരംഭിച്ചു. ബൈബിളിലെ പഴയ നിയമവും പുതിയ നിയമവും ഉല്പത്തി മുതൽ വെളിപാട് വരെയാണ് പാരായണം നടത്തുന്നത്.

എല്ലാ ദിവസവും രാപ്പകൽ തുടർച്ചയായി ബൈബിൾ പാരായണവും, വൈകുന്നേരങ്ങളിൽ 6 മുതൽ 7 വരെ തിരുമണിക്കൂർ ജപമാലയും, നിയോഗങ്ങൾ സമർപിച്ചുള്ള മാദ്ധ്യസ്ഥ പ്രാർഥനയും നടത്തപ്പെടുന്നു.

സമാപന ദിവസമായ 9 ശനിയാഴ്ച വൈകിട്ട് 04.45 ന് : തിരുവചന വായന പൂർത്തീകരണം കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രം അസിസ്റ്റന്റ് വികാരി ഫാ. ജിതിൻ പന്തലാടിക്കൽ.05.00 മണിക്ക് ദിവ്യകാരുണ്യ പ്രദക്ഷിണം പള്ളിയിലേക്ക്. 05.15 മുതൽ 6.30 വരെ വചന ശുശ്രൂഷ ഫാ. മരിയദാസ് ഓ എഫ് എം. ക്യാപ് 06.30 മുതൽ 7.30 വരെ ദിവ്യകാരുണ്യ സൗഖ്യാരാധന, അഭിഷേക പ്രാർത്ഥന ബ്ര. ജോർജ്ജ് കുന്നും പുറത്ത് നയിക്കുന്നു07.30 ന് : സമാപന പ്രാർത്ഥന, ആശീർവാദം. തുടർന്ന് നേർച്ച.

മതാധ്യാപകർ, കെ.സി.വൈ.എം, മിഷൻ ലീഗ്, മാതൃവേദി, അൾത്താര ബാലന്മാർ, സിസ്റ്റേഴ്‌സ്, ഗായകസംഘം, വിൻസെൻ്റ് ഡിപോൾ സൊസൈറ്റി, ഇൻഫാം, പാരീഷ് കൗൺസിൽ, പ്രാർത്ഥനാഗ്രൂപ്പ്, എ കെ സി സി എന്നിവർ ബൈബിൾ വായനയ്ക്ക് നേതൃത്വം നൽകുന്നു.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FktrTGHj9AL6MyGJAzUck3

Sorry!! It's our own content. Kodancherry News©